നിയമസഭ തെരഞ്ഞെടുപ്പിന് ആഴ്‌ചകൾ ബാക്കി നിൽക്കെയാണ് കെജ്‍രിവാളിനെതിരെ ഇത്തരമൊരു നടപടിയെടുത്തിരിക്കുന്നത്
മദ്യനയ അഴിമതി കേസിൽ കെജ്‍രിവാളിനെ വിചാരണ ചെയ്യാൻ ഇഡിക്ക് അനുമതി നൽകി. ലെഫ്റ്റനൻ്റ് ഗവർണർ വി.കെ. സക്സേനയാണ് അനുമതി നൽകിയത്. നിയമസഭ തെരഞ്ഞെടുപ്പിന് ആഴ്‌ചകൾ ബാക്കി നിൽക്കെയാണ് കെജ്‍രിവാളിനെതിരെ ഇത്തരമൊരു നടപടിയെടുത്തിരിക്കുന്നത്.
ALSO READ: പ്രതിരോധം ശക്തമാക്കാൻ അത്യാധുനിക പീരങ്കി തോക്കുകൾ; കരാറിൽ ഒപ്പുവച്ച് കേന്ദ്ര പ്രതിരോധ മന്ത്രാലയം
കെജ്‌രിവാളിനെതിരെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ)ചുമത്തി നേരത്തെ കേസെടുത്തിരുന്നുവെങ്കിലും വിചാരണ ആരംഭിച്ചിരുന്നില്ല. കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കുറ്റങ്ങൾ അന്വേഷിക്കുന്ന ഇഡി മാർച്ച് 21 ന് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തിരുന്നു. സെപ്റ്റംബറിൽ ജയിലിൽ മോചിതനായതിന് പിന്നാലെ കെജ്‍രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുകയും വിദ്യാഭ്യാസ മന്ത്രിയായിരുന്ന അതിഷി മർലേന മുഖ്യമന്ത്രിയായി ചുമതലയേൽക്കുകയും ചെയ്തിരുന്നു.