വ്യവസായിയായ വിജയനപുര സ്വദേശി ചന്ദ്രയാഗപ്പ, ഭാര്യ ഗൗരഭായ്, മക്കളായ ജോൺ, വിജയലക്ഷ്മി, ആര്യ, ദീക്ഷ എന്നിവരാണ് മരിച്ചത്
ബെംഗളൂരുവിൽ കാറിന് മുകളിലേക്ക് ടാങ്കർ മറിഞ്ഞ് വൻ അപകടം. അപകടത്തിൽ ആറ് മരണം. മരിച്ചവരിൽ രണ്ട് പേർ കുട്ടികളാണ്. വ്യവസായിയായ വിജയനപുര സ്വദേശി ചന്ദ്രയാഗപ്പ, ഭാര്യ ഗൗരഭായ്, മക്കളായ ജോൺ, വിജയലക്ഷ്മി, ആര്യ, ദീക്ഷ എന്നിവരാണ് മരിച്ചത്.
ബെംഗളൂരുവിൽ നിന്ന് തുമകുരുവിലേക്ക് പോയ വാഹനങ്ങളാണ് അപകടത്തിൽപെട്ടത്. വിജയപുരയിലേക്ക് അവധിക്കാലം ആഘോഷിക്കാന്‍ പോയവര്‍ സഞ്ചരിച്ച വോള്‍വോ കാറാണ് അപകടത്തില്‍പ്പെട്ടത്.
അപകടത്തിന് പിന്നാലെ നാഷണൽ ഹൈവേ നാലിൽ മൂന്ന് മണിക്കൂറോളം വൻ ഗതാഗതതടസം രൂപപ്പെട്ടു. ക്രെയിനും മറ്റും ഉപയോഗിച്ചാണ് കണ്ടെയ്‌നര്‍ ലോറി കാറിന് മുകളില്‍നിന്ന് മാറ്റിയത്. മൃതദേഹങ്ങള്‍ നീലമംഗല സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.