അമ്മയും പ്രായപൂർത്തിയാകാത്ത അഞ്ച് പെൺമക്കളും ഉള്ള വീട്ടിലാണ് പ്രതി അനന്തു അതിക്രമിച്ച് കയറിയത്
തിരുവനന്തപുരം വർക്കലയിൽ പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്യാൻ ശ്രമം. സംഭവത്തിൽ അയിരൂർ സ്വദേശി അനന്തു (20) പിടിയിലായി. അമ്മയും പ്രായപൂർത്തിയാകാത്ത അഞ്ച് പെൺമക്കളും ഉള്ള വീട്ടിലാണ് പ്രതി അനന്തു അതിക്രമിച്ച് കയറിയത്. പെൺകുട്ടി നിലവിളിച്ചതോടെ പ്രതി ഇറങ്ങിയോടുകയായിരുന്നു.
ALSO READ: 'നവകേരളത്തിൻ്റെ വിജയമുദ്രകൾ'; ഒൻപത് വർഷത്തെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് സംസ്ഥാന സർക്കാരിൻ്റെ ലഘുലേഖ
തുടർന്ന് വർക്കലയിൽ നിന്നാണ് പൊലീസ് അനന്തുവിനെ പിടികൂടിയത്.