ഫുട്ബോൾ മത്സരം വീക്ഷിക്കാൻ താൽക്കാലികമായി ഉണ്ടാക്കിയ ഗ്യാലറിയാണ് തകർന്ന് വീണത്
എറണാകുളം കോതമംഗലത്തിന് സമീപം അടിവാട് ഫുട്ബോൾ ടൂർണമെൻ്റിനിടെ ഗ്യാലറി തകർന്ന് നിരവധി പേർക്ക് പരിക്ക്. ഫുട്ബോൾ മത്സരം വീക്ഷിക്കാൻ താൽക്കാലികമായി ഉണ്ടാക്കിയ ഗ്യാലറിയാണ് തകർന്ന് വീണത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
മത്സരം ആരംഭിക്കുന്നതിന് മുമ്പായിരുന്നു അപകടം.