fbwpx
'സാധാരണ കത്തുകള്‍ മാത്രം'; കൊല്‍ക്കത്തയിലെ ഡോക്ടർമാരുടെ കൂട്ടരാജിക്ക് നിയമസാധുതയില്ലെന്ന് ബംഗാള്‍ സർക്കാർ
logo

ന്യൂസ് ഡെസ്ക്

Last Updated : 12 Oct, 2024 10:50 PM

കൂട്ടരാജി പ്രതീകാത്മകമായിരുന്നുവെന്ന് രാജിവെച്ച നിരവധി മുതിർന്ന ഡോക്ടർമാർ വ്യക്തമാക്കി

NATIONAL


കൊല്‍ക്കത്തയിലെ ഡോക്ടർമാരുടെ കൂട്ടരാജിക്ക് നിയമസാധുതയില്ലെന്നും സമർപ്പിച്ചത് സാധാരണ കത്തുകള്‍ മാത്രമാണെന്നും പശ്ചിമ ബംഗാള്‍ സർക്കാർ. ആർജി കർ മെഡിക്കല്‍ കൊളേജിലെ ഡോക്ടറുടെ ബലാത്സംഗക്കൊലയില്‍ പ്രതിഷേധിച്ചായിരുന്നു മുതിർന്ന ഡോക്ടർമാരുടെ കൂട്ടരാജി. ജൂനിയർ ഡോക്ടർമാരുടെ നേതൃത്വത്തില്‍ നിരാഹാരസമരവും തുടരുകയാണ്.

ആർജി കർ മെഡിക്കല്‍ കോളേജിലേയും കൊല്‍ക്കത്തയിലെ മറ്റ് സർക്കാർ ആശുപത്രികളിലേയും 200 മുതിർന്ന ഡോക്ടർമാരാണ് സർക്കാരിനു കൂട്ടരാജി സമർപ്പിച്ചത്. വനിത ഡോക്ടറുടെ ബലാത്സം​ഗക്കൊലയിൽ ഇരയ്ക്ക് നീതി ലഭിക്കണം എന്നാവശ്യപ്പെട്ട് ഒക്ടോബർ അഞ്ചു മുതല്‍ സംസ്ഥാന തലസ്ഥാനത്തും സിലിഗുരിയിലും അനിശ്ചിതകാല നിരാഹാര സമരം തുടരുന്ന ജൂനിയർ ഡോക്ടർമാരെ പിന്തുണച്ചുകൊണ്ടായിരുന്നു കൂട്ടരാജി. 10 ജൂനിയർ ഡോക്ടർമാരാണ് നിലവില്‍ നിരാഹാര സമരം നടത്തുന്നത്.

Also Read: കൊൽക്കത്ത ബലാത്സംഗക്കൊല: ആർ.ജി കർ മെഡിക്കൽ കോളേജിൽ ഡോക്ടർമാരുടെ കൂട്ട രാജി


ഡോക്ടർമാരുടെ കത്തുകള്‍ക്ക് നിയമ സാധുതയില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിയുടെ മുഖ്യ ഉപദേഷ്ടാവ് ആലാപന്‍ ബന്ദ്യോപാധ്യയും വ്യക്തമാക്കി.

"സർക്കാർ മെഡിക്കൽ കോളേജുകളിലും ആശുപത്രികളിലും ജോലി ചെയ്യുന്ന മുതിർന്ന ഡോക്ടർമാരുടെ രാജി' എന്ന പേരിൽ അടുത്തിടെ ചില ആശയക്കുഴപ്പങ്ങൾ ഉണ്ടായിട്ടുണ്ട്. കൂട്ടരാജിയെപ്പറ്റി പരാമർശിക്കുന്ന ചില കത്തുകളും അവയോടൊപ്പം ഇതൊന്നും പരാമർശിക്കാത്ത ചില പേജുകളും കൂട്ടിച്ചേർത്താണ് ലഭിച്ചത്. വിഷയത്തെപ്പറ്റി പറയാത്ത പേപ്പറുകളിൽ പദവികള്‍ പരാമർശിക്കാത്ത ചില ഒപ്പുകളും അടങ്ങിയിരുന്നു," ബന്ദ്യോപാധ്യായ പറഞ്ഞു.  രാജിയെന്നത് തൊഴിലാളിയും തൊഴില്‍ദാതാവും തമ്മിലുള്ള പ്രത്യേക സേവന നിയമങ്ങളുടെ അടിസ്ഥാനത്തിൽ ചർച്ച ചെയ്യേണ്ട വിഷയമാണ്. അതിനാൽ ഐഡൻ്റിറ്റി പൂർണമായി വെളിപ്പെടുത്താത്ത ഇത്തരത്തിലുള്ള ഒരു കത്തിന് നിയമപരമായ സാധുതയില്ലെന്നും ബന്ദ്യോപാധ്യായ വിശദീകരിച്ചു .

Also Read: മദ്രസ ബോർഡുകൾ അടച്ചുപൂട്ടണം, ധനസഹായം നിർത്തണം; സംസ്ഥാനങ്ങൾക്ക് കത്തയച്ച് ദേശീയ ബാലാവകാശ കമ്മീഷൻ

അതേസമയം, കൂട്ട രാജി പ്രതീകാത്മകമായിരുന്നുവെന്ന് രാജിവെച്ച നിരവധി മുതിർന്ന ഡോക്ടർമാർ വ്യക്തമാക്കി. ദുർഗാ പൂജ ആഘോഷങ്ങള്‍ ആരോഗ്യ മേഖലയെ ബാധിക്കാതിരിക്കാനായി ഇവർ ഇപ്പോഴും രോഗികളെ ചികിത്സിക്കുന്നുണ്ട്.


IPL 2025
CSK v MI | IPL 2025 | വാംഖഡെയിൽ രോഹിത്തിൻ്റെ സിക്സർ മഴ; എൽ ക്ലാസിക്കോ പോരിൽ ധോണിപ്പടയെ തകർത്ത് മുംബൈയുടെ മാസ്സ് ഷോ
Also Read
user
Share This

Popular

IPL 2025
NATIONAL
"ശൈലി മാറ്റില്ല, കാര്യങ്ങൾ ലളിതമായി കാണാനാണ് ഇഷ്ടം"; വിമർശകർക്ക് ബാറ്റുകൊണ്ടും നാക്കുകൊണ്ടും മറുപടി നൽകി രോഹിത് ശർമ