രോഹിത് വിരമിക്കണമെന്ന് കടുത്ത വിമർശനമുയർത്തി വീരേന്ദർ സെവാഗ് ഉൾപ്പെടെയുള്ള ഇതിഹാസ താരങ്ങൾ രംഗത്തെത്തിയിരുന്നു.
ഐപിഎല്ലിൽ തുടക്കത്തിൽ മോശം ഫോമിലായിരുന്നു മുംബൈ ഇന്ത്യൻസിൻ്റെ സ്റ്റാർ ഓപ്പണർ രോഹിത് ശർമ. ആദ്യ ആറ് മത്സരങ്ങളിലും മികച്ച സ്കോർ കണ്ടെത്താൻ താരത്തിന് കഴിഞ്ഞിരുന്നില്ല. ഇതിനിടെ രോഹിത് വിരമിക്കണമെന്ന് കടുത്ത വിമർശനമുയർത്തി വീരേന്ദർ സെവാഗ് ഉൾപ്പെടെയുള്ള ഇതിഹാസ താരങ്ങൾ രംഗത്തെത്തിയിരുന്നു. ഇവർക്കെല്ലാമുള്ള മറുപടിയായിരുന്നു ഐപിഎൽ എൽ ക്ലാസിക്കോയിലെ രോഹിത്തിൻ്റെ വെടിക്കെട്ട് ബാറ്റിങ്.
തൻ്റെ കേളീശൈലി മാറ്റില്ലെന്നും കാര്യങ്ങൾ ലളിതമായി കാണാനും ടീമിന് വേണ്ടി പതിവുപോലെ കൂറ്റനടികൾ കളിക്കേണ്ടത് പ്രധാനമാണെന്നും രോഹിത് ശർമ മത്സരശേഷം പറഞ്ഞു. "ഇന്ന് ഞങ്ങൾക്ക് വളരെ നല്ല മാച്ചായിരുന്നു. ഇത്രയും കാലം ഇവിടെ ഉണ്ടായിരുന്നതിന് ശേഷം സ്വയം സംശയിക്കാൻ തുടങ്ങുകയും വ്യത്യസ്തമായ കാര്യങ്ങൾ ചെയ്യാൻ തുടങ്ങുകയും ചെയ്യുന്നത് എളുപ്പമാണ്. എനിക്ക് ലളിതമായി കാര്യങ്ങൾ ചെയ്യേണ്ടതിനെ കുറിച്ച് വ്യക്തമായ പ്ലാൻ മനസിലുണ്ടായിരുന്നു. ഞാൻ കളിക്കാനും ഇന്നിംഗ്‌സ് ആസൂത്രണം ചെയ്യാനും ആഗ്രഹിക്കുന്നത് അങ്ങനെയാണ്. ഫോം നിലനിർത്തുകയും കൂറ്റനടികൾക്ക് മുതിരേണ്ടതും എനിക്ക് പ്രധാനമായിരുന്നു. പന്ത് എൻ്റെ ഏരിയയിൽ ആയിരിക്കുമ്പോൾ പതിവായി ചെയ്യുന്നത് പോലെ തന്നെ എനിക്ക് ബാറ്റു വീശണമായിരുന്നു. അതിന് കഴിഞ്ഞതിൽ സന്തോഷമുണ്ട്," രോഹിത് സമ്മാനദാനച്ചടങ്ങിൽ പറഞ്ഞു.
ALSO READ: ചേസ് കിങ് കോഹ്‌ലി, അസാധ്യ പ്രകടനവുമായി ഇതിഹാസം; ധോണിയെ പിന്നിലാക്കി ചരിത്രനേട്ടം!
"ഇംപാക്ട് പ്ലേയറായി കളിക്കുന്നതിൽ സന്തോഷവാനാണെന്നും രോഹിത് പറഞ്ഞു. "ഞ സംസാരിച്ച കാര്യമാണിത്, പക്ഷേ 2-3 ഓവറുകൾ വലിയ വ്യത്യാസമുണ്ടാക്കില്ല. നിങ്ങൾ 17 ഓവറുകൾ ഫീൽഡ് ചെയ്തിട്ടില്ല, അതാണ് ശരിയായ പ്രക്രിയ. പക്ഷേ എന്റെ ടീം ഞാൻ നേരിട്ട് വന്ന് ബാറ്റ് ചെയ്യണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ എനിക്ക് അതിൽ പ്രശ്നമില്ല. ആ സ്റ്റാൻഡ് വളരെ ശരിയാണ്, എനിക്ക് അവിടെ ഇരിക്കുന്നത് ഇഷ്ടപ്പെട്ടു. എനിക്ക് പുറത്ത് നിൽക്കുകയും കളി പൂർത്തിയാക്കുകയും ചെയ്യുക എന്നതാണ് ഏറ്റവും സംതൃപ്തി നൽകുന്നത്. ഞങ്ങൾ ശരിയായ സമയത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. തുടർച്ചയായി മൂന്ന് മത്സരങ്ങൾ ജയിച്ചു. അതൊരു വലിയ ബഹുമതിയാണ്," രോഹിത് പറഞ്ഞു.