fbwpx
കൊൽക്കത്ത ഡോക്‌ടറുടെ കൊലപാതകം: പശ്ചിമബംഗാളിൽ ഇന്ന് ബിജെപി ബന്ദ്
logo

ന്യൂസ് ഡെസ്ക്

Last Updated : 28 Aug, 2024 10:15 AM

ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഇന്ന് ഉന്നതതല യോഗം വിളിച്ചിടുണ്ട്

KOLKATA DOCTOR MUDER


ആർ.ജി.കർ മെഡിക്കൽ കോളേജിലെ വനിതാ ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് പ്രക്ഷോഭങ്ങൾ ശക്തമാകുന്നു. മുഖ്യമന്ത്രി മമത ബാനർജി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ നടന്ന വിദ്യാർഥികളുടെ വൻ റാലി സംഘർഷത്തിലായിരുന്നു അവസാനിച്ചത്. ഇതിൽ പ്രതിഷേധിച്ചു കൊണ്ടാണ് ബിജെപി ബന്ദിന് ആഹ്വാനം ചെയ്തത്. രാവിലെ 6 മണി മുതൽ വൈകീട്ട് 6 വരെയാണ് ബന്ദ്.

രണ്ട് എം എൽ ഏമാരടക്കം 200 പേരെ ബംഗാൾ സർക്കാർ കരുതൽ തടവിലാക്കിയിരിക്കുകയാണ്. വിദ്യാർഥി നേതാവ് സരൺ ലെ ഹാരിയെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ട്രെയിൻ ഉൾപ്പെടെ തടഞ്ഞ് കൊണ്ടാണ് ബി.ജെ പി പ്രവർത്തകർ ബന്ദ് നടത്തുന്നത്. ഇതിനിടെ ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഇന്ന് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്.


ALSO READ: ജോലിക്കായി പോയി, എത്തിപ്പെട്ടത് റഷ്യയുടെ കൂലിപ്പട്ടാളത്തില്‍; യുദ്ധഭൂമിയില്‍ അകപ്പെട്ട് തൃശൂര്‍ സ്വദേശികള്‍


സെക്രട്ടേറിയറ്റ് കെട്ടിടമായ നബന്നയിലേക്കുള്ള റാലി അക്രമാസക്തമായതോടെ നഗരത്തിൻ്റെ പലഭാഗങ്ങളിലും പൊലീസും സമരക്കാരും ഏറ്റുമുട്ടിയിരുന്നു. ലാത്തിച്ചാർജിൽ ഒട്ടേറെ പേർക്ക് പരുക്കേറ്റിട്ടുണ്ട്. വിദ്യാർഥി പ്രക്ഷോഭം പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്തിയതിൽ കടുത്ത അമർഷം രേഖപ്പെടുത്താനാണ് ബിജെപി ബന്ദിന് ആഹ്വാനം ചെയ്‌തത്. പൊലീസ് കസ്റ്റഡിയിലെടുത്ത വിദ്യാർഥികളെ മോചിപ്പിക്കണമെന്നാശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷനും കേന്ദ്ര മന്ത്രിയുമായ സുകന്ദ മജുംദാറിന്റെ നേതൃത്വത്തിൽ പൊലീസ് ആസ്ഥാനത്തേക്ക് നടത്തിയ പ്രതിഷേധ മാർച്ചും തടഞ്ഞു.

കൊൽക്കത്തയിൽ നടത്തിയ മഹാറാലിയിൽ പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായിരുന്നു.പിന്നാലെ സംഘർഷം മമതാ സർക്കാരും  ഗവർണർ സിവി ആനന്ദ് ബോസും തമ്മിലുള്ള ഏറ്റുമുട്ടലായി മാറി. സുപ്രീംകോടതി നിർദേശങ്ങളെ പാടെ തള്ളിയാണ് മമത സർക്കാരും പൊലീസും പ്രവർത്തിച്ചതെന്ന് ആരോപിച്ച് ബംഗാൾ ഗവർണർ സി വി ആനന്ദബോസ് രംഗത്തെത്തി. എന്നാൽ ബന്ദ് നിയമ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് തുണമൂൽ കോൺഗ്രസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസിൽ അടിയന്തര വാദം കേൾക്കണമെന്നാണ് ടിഎംസിയുടെ ആവശ്യം. ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 6 വരെ നീണ്ട് നിൽക്കുന്ന പ്രഷോഭ പരിപടികളും ബിജെപി ആഹ്വാനം ചെയ്തിട്ടുണ്ട്.

ALSO READ:  ഭരണ പ്രതിസന്ധിക്കു പിന്നാലെ അപ്രതീക്ഷിത വെള്ളപ്പൊക്കവും; ദുരിതത്തിലായി ബംഗ്ലാദേശ് ജനത

പശ്ചിമ ബംഗാളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് സംസ്ഥാന പ്രതിപക്ഷ നേതാവായ അധികാരി ഗവർണർ സിവി ആനന്ദ ബോസിനോട് ആവശ്യപ്പെട്ടു. ബിജെപിയുടെ ബന്ദിനെ പിന്തുണക്കരുതെന്നായിരുന്ന് പശ്ചിമ ബംഗാൾ സർക്കാർ ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. ഒരു ബന്ദും അനുവദിക്കില്ല. അതിൽ പങ്കെടുക്കരുതെന്ന് ജനങ്ങളോട് അഭ്യർത്ഥിക്കുന്നുതായും സർക്കാർ അറിയിപ്പ് നൽകി. സാധാരണ ജീവിതത്തെ ബാധിക്കാതിരിക്കാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവ് അലപൻ ബന്ദോപാധ്യായ പറഞ്ഞു.


ALSO READ: ബിജെപിയിലേക്ക് പോകുന്നത് നരേന്ദ്രമോദിയിലുള്ള വിശ്വാസം കൊണ്ട്: ചംപയ് സോറൻ

എല്ലാ സർക്കാർ ഓഫീസുകളും തുറന്ന് പ്രവർത്തിക്കുമെന്നും അത്യാവശ്യ സാഹചര്യങ്ങൾ നേരിടുന്നവരോ അവധിയിൽ ഉള്ളവരോ ഒഴികെയുള്ള എല്ലാ ജീവനക്കാരും ഓഗസ്റ്റ് 28 ന് ഡ്യൂട്ടിക്ക് റിപ്പോർട്ട് ചെയ്യണമെന്നും അല്ലെങ്കിൽ അവരുടെ അനധികൃത ഹാജരാകുന്നതിന് കാരണം കാണിക്കണമെന്നും സംസ്ഥാനം വിജ്ഞാപനം പുറപ്പെടുവിച്ചു. രാഷ്ട്രീയ നേട്ടത്തിനായാണ് ബിജെപി പണിമുടക്കിന് ആഹ്വാനം ചെയ്തതെന്നും തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. 17 സ്ത്രീകളടക്കം 160ലധികം പ്രതിഷേധക്കാർക്ക് പൊലീസ് നടപടിയിൽ പരിക്കേറ്റതായി ബിജെപി അധ്യക്ഷൻ സുവേന്ദു അധികാരി ആരോപിച്ചു. സംഘർഷത്തിൽ നിരവധി പൊലീസുകാർക്കും പരിക്കേറ്റതായി പൊലീസും അറിയിച്ചു.


NATIONAL
ബെംഗളൂരുവിൽ കാറിന് മുകളിലേക്ക് ടാങ്കർ മറിഞ്ഞ് അപകടം; ആറ് മരണം
Also Read
user
Share This

Popular

KERALA
KERALA
നടിയെ ആക്രമിച്ച കേസ്: തുറന്ന കോടതിയിൽ വാദം കേൾക്കണമെന്ന അതിജീവിതയുടെ ആവശ്യം തള്ളി