രജൗരിയിലെ താനാമണ്ഡിയിലാണ് സ്ഫോടനം നടന്നത്
ജമ്മു കശ്മീരിലെ രജൗരിയിൽ സ്ഫോടനം. രജൗരിയിലെ താനാമണ്ഡിയിലാണ് സ്ഫോടനം നടന്നത്. നിർത്തിയിട്ടിരുന്ന പൊലീസ് വാഹനത്തിന് സമീപമാണ് സ്ഫോടക വസ്തു പൊട്ടിത്തെറിച്ചത്. ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
Also Read: ഛത്തീസ്ഗഡിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടൽ; 22 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
വാഹനത്തിലുണ്ടായിരുന്ന എല്ലാ പൊലീസുകാരും സുരക്ഷിതരാണെന്നാണ് റിപ്പോർട്ട്. പൊലീസും സൈനിക സംഘവും സ്ഥലത്തെത്തി പ്രദേശം വളഞ്ഞു. സ്ഫോടനം നടന്ന സ്ഥലത്തിന് സമീപത്തുള്ള ഇടതൂർന്ന വനങ്ങളിൽ സുരക്ഷാ സേന പരിശോധന നടത്തി.
Also Read: കലാപങ്ങളൊഴിയാതെ മണിപ്പൂർ; സമാധാനം പുനഃസ്ഥാപിക്കാൻ അടിയന്തര നടപടിക്ക് ഉത്തരവിട്ട് മജിസ്ട്രേറ്റ്