മോഹൻലാൽ തന്നെയാണ് 100 കോടി ക്ലബ്ബിൽ ഇടംപിടിച്ച വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്
നൂറ് കോടി ക്ലബ്ബില്‍ ഇടം നേടി പ്രഥ്വിരാജ്-മോഹൻലാൽ ചിത്രം എമ്പുരാന്‍. റിലീസ് ചെയ്ത് 48 മണിക്കൂറുകൾക്കുള്ളിലാണ് എമ്പുരാൻ ബോക്സോഫീസ് കളക്ഷൻ 100 കോടി കടന്നത്. മോഹൻലാൽ തന്നെയാണ് 100 കോടി ക്ലബ്ബിൽ ഇടംപിടിച്ച വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. സിനിമയിലെ ചരിത്രത്തിലെ പുതിയ നേട്ടമാണിതെന്ന് പറഞ്ഞുകൊണ്ട് മോഹൻലാലും, പൃഥ്വിരാജും മറ്റ് അണിയറ പ്രവർത്തകരും സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചു. സിനിമയ്ക്ക് നൽകിയ പിന്തുണയ്ക്ക് മോഹൻലാൽ എക്സ് പോസ്റ്റിലൂടെ നന്ദി പറഞ്ഞു.
കേരളാ ബോക്സ് ഓഫീസിലും സിനിമ തകർപ്പൻ മുന്നേറ്റമാണ് നടത്തുന്നത്. പല തിയേറ്ററുകളിൽ മാരത്തോൺ ഷോകളും സംഘടിപ്പിക്കുന്നുണ്ട്. കേരളത്തില്‍ മാത്രം 750ഓളം തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. ആഗോളതലത്തില്‍ 65 കോടിയാണ് സിനിമയുടെ ഓപ്പണിങ് ഡേ കളക്ഷന്‍. ഇതും മലയാള സിനിമയിലെ ചരിത്രമാണ്.
2019 ല്‍ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന എമ്പുരാന്‍ നിര്‍മിച്ചിരിക്കുന്നത്, ലൈക്ക പ്രൊഡക്ഷന്‍സ്, ആശീര്‍വാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറില്‍ സുഭാസ്‌കരന്‍, ആന്റണി പെരുമ്പാവൂര്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ്. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍.