മൂല്യനിർണയം നടത്തിയ അധ്യാപകന്റെ കയ്യിൽ നിന്ന് ഉത്തര കടലാസ് നഷ്ടപ്പെട്ടു എന്നാണ് പരാതി
കേരള സർവകലാശാല എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസ് നഷ്ടപ്പെട്ടു. മൂല്യനിർണയം നടത്തിയ അധ്യാപകന്റെ കയ്യിൽ നിന്ന് ഉത്തര കടലാസ് നഷ്ടപ്പെട്ടു എന്നാണ് പരാതി. മൂന്നാം സെമസ്റ്റർ പരീക്ഷ എഴുതിയ 71 വിദ്യാർഥികളുടെ ഉത്തര കടലാസാണ് നഷ്ടമായത്. വിദ്യാർഥികൾ വീണ്ടും പരീക്ഷ എഴുതണമെന്നാണ് സർവകലാശാല നൽകിയിരിക്കുന്ന നിർദേശം. 2022-2024 ബാച്ച് വിദ്യാർഥികൾക്കാണ് ദുരവസ്ഥ.