fbwpx
ഷിൻഡെയ്ക്കെതിരായ വിവാദ പരാമർശം: കൊമേഡിയൻ കുനാൽ കമ്രയുടെ അറസ്റ്റ് തടഞ്ഞ് ബോംബെ ഹൈക്കോടതി
logo

ന്യൂസ് ഡെസ്ക്

Posted : 25 Apr, 2025 01:41 PM

കുനാലിനെതിരായ അന്വേഷണം തുടരാമെന്നും കോടതി വ്യക്തമാക്കി

NATIONAL

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെക്കെതിരായ പരാമര്‍ശത്തില്‍ സ്റ്റാൻഡ് അപ്പ് കൊമേഡിയൻ കുനാൽ കമ്രയ്ക്ക് ആശ്വാസം. കുനാലിൻ്റെ അറസ്റ്റ് തടഞ്ഞ് ബോംബെ ഹൈക്കോടതി. ഷോയ്ക്കിടെ ഷിൻഡെയെ രാജ്യദ്രോഹി എന്ന് വിളിച്ചതിനായിരുന്നു കുനാലിനെതിരെ കേസെടുത്തത്. കുനാലിനെതിരായ അന്വേഷണം തുടരാമെന്നും കോടതി വ്യക്തമാക്കി.

നേരത്തെ തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കുനാൽ കമ്ര മുംബൈ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തനിക്കെതിരെ ചുമത്തിയ കേസുകൾ ഭരണഘടനയുടെ ആർട്ടിക്കിൾ 19 പ്രകാരമുള്ള അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശം, ആർട്ടിക്കിൾ 21 പ്രകാരമുള്ള ജീവിക്കാനുള്ള അവകാശം എന്നിവ ലംഘിക്കുന്നുവെന്നായിരുന്നു ഹർജിയിലെ കുനാൽ കമ്രയുടെ വാദം. വിഷയത്തിൽ മൂന്ന് തവണ സമൻസ് അയച്ചിരുന്നെങ്കിലും കുനാൽ കമ്ര പൊലീസിന് മുന്നിൽ ഹാജരായിരുന്നില്ല.


ALSO READ: ഭീകരാക്രമണത്തെ ഹിന്ദു-മുസ്ലീം വിഭജനത്തിനുള്ള ആയുധമാക്കി, RSS സമൂഹത്തിലെ കാൻസർ: തുഷാർ ഗാന്ധി


2022 ൽ ഉദ്ധവ് താക്കറെയെ വഞ്ചിച്ച് ഷിൻഡെ നടത്തിയ നീക്കങ്ങളെ പ്രശസ്തമായ ഹിന്ദി ഗാനത്തിന്റെ താളത്തിൽ പരാതിയായി അവതരിപ്പിച്ചായിരുന്നു സ്റ്റാൻഡ് അപ്പ് കൊമേഡിയൻ കുനാൽ കമ്രയുടെ വിമർശനം. പരിപാടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് പ്രതിഷേധം ശക്തമായത്.


വിമര്‍ശനത്തില്‍ ഷിന്‍ഡെ പക്ഷ എംഎല്‍എ മുര്‍ജി പട്ടേല്‍ നല്‍കിയ പരാതിയിലാണ് എംഐഡിസി പൊലീസ് കേസെടുത്തത്. പൊതുവികാരത്തെ വ്രണപ്പെടുത്തുന്ന പരാമര്‍ശമെന്നാണ് പരാതിയില്‍ പറയുന്നത്. ഹോട്ടല്‍ സ്റ്റുഡിയോ പ്രവര്‍ത്തിക്കുന്നത് നിയമവിരുദ്ധമായെന്നും, പ്രധാനമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ ആ സ്റ്റുഡിയോയില്‍ മോശം പരാമര്‍ശം നടത്തിയിട്ടുണ്ടെന്നും മന്ത്രി പ്രതാപ് സര്‍നായികും ആരോപിച്ചു.


NATIONAL
ആദില്‍ പോയിട്ട് എട്ട് വര്‍ഷം, പരീക്ഷ എഴുതാന്‍ വീട്ടിൽ നിന്നും പോയ മകന്‍ ഇതുവരെ തിരിച്ചുവന്നിട്ടില്ല; ഭീകരാക്രമണ കേസ് പ്രതിയുടെ അമ്മ
Also Read
user
Share This

Popular

NATIONAL
NATIONAL
"പാകിസ്ഥാന് ഒരു തുള്ളി വെള്ളം പോലും നൽകാതിരിക്കാനാണ് ആലോചിക്കുന്നത്"; സിന്ധു നദീജല കരാറിൽ നിർണായക തീരുമാനമെന്ന് കേന്ദ്രമന്ത്രി