മേയാൻ വിട്ട കാളയെ കാണാതായപ്പോൾ തിരഞ്ഞു പോയപ്പോഴാണ് ഊരിന് സമീപം കാളയുടെ ജഡം കണ്ടെത്തിയത്
പാലക്കാട് അട്ടപ്പാടി ആനക്കട്ടി ഊരിൽ മേയാൻ വീട്ടിരുന്ന കാളയെ കാട്ടാന കുത്തിക്കൊന്നു. ബാലൻ എന്നയാളുടെ കാളയെയാണ് കാട്ടാന കുത്തി കൊന്നത്. മേയാൻ വിട്ട കാളയെ കാണാതായപ്പോൾ തിരഞ്ഞു പോയപ്പോഴാണ് ഊരിന് സമീപം കാളയുടെ ജഡം കണ്ടെത്തിയത്.
ALSO READ: വെഞ്ഞാറമൂട് കൂട്ടക്കൊല: പ്രതിയെ കൊല നടത്തിയ വീടുകളിലെത്തിച്ച് തെളിവെടുക്കും
കാട്ടാനയുടെ അക്രമണത്തിലാണ് കാള ചത്തതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു. 6 ആനകൾ അടങ്ങുന്ന കൂട്ടം സ്ഥലത്ത് തമ്പടിക്കുന്നത് പതിവാണെന്ന് ഊരുവാസികൾ പറഞ്ഞു.