fbwpx
കത്തി നശിച്ചത് ആയിരക്കണക്കിന് വീടുകളും കെട്ടിടങ്ങളും; ഹോളിവുഡിൽ പടർന്ന് പിടിച്ച് കാട്ടു തീ
logo

ന്യൂസ് ഡെസ്ക്

Last Updated : 09 Jan, 2025 07:32 PM

വ്യാഴാഴ്ച രാവിലെയാണ് ഹോളിവുഡ് ഹില്ലിലേക്ക് കാട്ടു തീ പടർന്നത്. ഹോളിവുഡ് സെലിബ്രിറ്റികളുടെ ഉൾപ്പടെ ആഢംബര വീടുകളെ വിഴുങ്ങിക്കൊണ്ട് പ്രശസ്ത ഹോളിവുഡ് ബോർഡിലേക്ക് കാട്ടുതീ നീങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ.

KERALA


ലോസാഞ്ചലസിൻ്റെ ചരിത്രത്തിലെ ഏറ്റവും മോശമായ സാഹചര്യത്തിലൂടെയാണ് നഗരം കടന്നുപോകുന്നത്. ആയിരക്കണക്കിന് വീടുകളും കെട്ടിടങ്ങളുമാണ് ഇതിനകം കാട്ടുതീയിൽ കത്തിനശിച്ചത്. അമേരിക്കൻ സിനിമ ശൃഖല സ്ഥിതി ചെയ്യുന്ന ലോസാഞ്ചലസിലെ ഹോളിവുഡ് ബോർഡിലേക്കും കാട്ടു തീ പടരുകയാണ്.


ചൊവ്വാഴ്ച ആരംഭിച്ച കാട്ടുതീ രണ്ട് ദിവസം കഴിയുമ്പോഴേക്കും ലോസാഞ്ചലസിൻ്റെ ആത്മാവിനെ ഇതിനകം വിഴുങ്ങിക്കളഞ്ഞിട്ടുണ്ട്. സാധാരണക്കാരെന്നോ, ഹോളിവുഡ് താരങ്ങളെന്നോ വ്യത്യാസമില്ലാതെ ലോസാഞ്ചസലിൽ ആറ് പ്രദേശങ്ങളിലായി കാട്ടൂതീ പടരുന്നുവെന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. ഇതിൽ മൂന്ന് പ്രദേശങ്ങളിലെ സ്ഥിതി നിയന്ത്രണാതീതമാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

ഹോളിവുഡിൽ നിന്ന് ഉൾപ്പടെ ആളുകളെ ഒഴിപ്പിക്കാൻ ഉത്തരവിട്ടിരിക്കുകയാണ് ഉദ്യോഗസ്ഥർ. വ്യാഴാഴ്ച രാവിലെയാണ് ഹോളിവുഡ് ഹില്ലിലേക്ക് കാട്ടു തീ പടർന്നത്. ഹോളിവുഡ് സെലിബ്രിറ്റികളുടെ ഉൾപ്പടെ ആഢംബര വീടുകളെ വിഴുങ്ങിക്കൊണ്ട് പ്രശസ്ത ഹോളിവുഡ് ബോർഡിലേക്ക് കാട്ടുതീ നീങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ.


Also Read; ലോസ് ആഞ്ചലസിലെ കാട്ടുതീയിൽ മരണം അഞ്ചായി; 70,000ലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചു


1,37,000 പേരെയാണ് കാട്ടുതീ പടർന്ന് പിടിക്കുന്ന മേഖലകളിൽ നിന്ന് ഒഴിപ്പിക്കുന്നത്. ജീവിതത്തിൻ്റെ സമ്പാദ്യം കൊണ്ട് കെട്ടിപ്പൊക്കിയ വീടും ലക്ഷങ്ങൾ വിലമതിക്കുന്ന കാറുമെല്ലാം ഉപേക്ഷിച്ചാണ് ജനം ജീവന് വേണ്ടി പരക്കം പായുന്നത്. ഹെലികോപ്റ്ററുകളിൽ ഉൾപ്പെടയാണ് തീയണക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നത്.ആയിരക്കണക്കിന് അഗ്നിരക്ഷാ സേന പ്രവർത്തകർ ഇതിനകം രക്ഷാപ്രവർത്തനത്തിൻ്റെ ഭാഗമായിട്ടുണ്ട്.

ഒരേ സമയം പല മേഖലകളിൽ കാട്ടുതീ പടർന്നു പിടിക്കുന്നതും പ്രതികൂല കാലാവസ്ഥയുമാണ് രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്ടിക്കുന്നതെന്നാണ് റിപ്പോർട്ട്.ഇതിനകം 50 ബില്യൺ ഡോളറിൻ്റെ നാശനഷ്ടങ്ങൾ സംഭവിച്ചുവെന്ന പ്രാഥമിക റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ലോസാഞ്ചലസ് കൗണ്ടിയിൽ മൂന്ന് ലക്ഷത്തിൽപരം വീടുകളും സ്ഥാപനങ്ങളും ഇരുട്ടിലായെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

KERALA
'കാലഭേദമില്ലാതെ തലമുറകള്‍ ഏറ്റെടുത്ത ശബ്ദം'; ജയചന്ദ്രന്‍റെ വിയോഗത്തില്‍ അനുശോചിച്ച് പ്രതിപക്ഷ നേതാവ്
Also Read
user
Share This

Popular

KERALA
KERALA
ലൈംഗികാധിക്ഷേപ കേസ്: വീണ്ടും ജാമ്യാപേക്ഷ നൽകാൻ ബോബി; എതിർത്ത് കസ്റ്റഡി അപേക്ഷ നൽകാൻ പൊലീസ് നീക്കം