അടുത്ത ദിവസം മുതൽ സാധാരണ നിലയിൽ പ്രവർത്തനം തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.
കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ ഹൃദയ ശസ്ത്രക്രിയ പുനരാരംഭിച്ചു. മെഷീൻ തകരാർ പരിഹരിച്ചു. അടുത്ത ദിവസം മുതൽ സാധാരണ നിലയിൽ പ്രവർത്തനം തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ ദിവസം ശസ്ത്രക്രിയ മുടങ്ങിയതിനെ തുടർന്ന് 26 രോഗികളെ തിരിച്ചയച്ചിരുന്നു. ലാബിലെ മെഷീൻ തകരാറിനെ തുടർന്നായിരുന്നു രോഗികളെ ഡിസ്ചാർജ് ചെയ്തത്. നവീകരണത്തിൻ്റെ പേരിൽ ബൈപാസ് സർജ്ജറിക്കുള്ള രണ്ട് തിയേറ്ററുകളും 6 മാസമായി അടച്ചിട്ട നിലയിലായിരുന്നു. ആൻജിയോ ഗ്രാം, ആൻജിയോ പ്ലാസ്റ്റി, പേസ്മേക്കർ ഘടിപ്പിക്കൽ തുടങ്ങി ഹൃദയസംബന്ധമായ എല്ലാ ശസ്ത്രക്രിയകൾക്കും ആശ്രയമായ കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിലെ കാത്ത് ലാബിലെ മൂന്ന് മെഷീനുകളും തകരാറിലായതോടെയാണ് രോഗികളെ ഡിസ്ചാർജ് ചെയ്തത്. പറഞ്ഞയച്ചിരുന്നത്.