fbwpx
കോഴിക്കോട് SKSSF പ്രവർത്തകന് നേരെയുണ്ടായ ആക്രമണം; 7 മുസ്‌ലിം ലീഗ് പ്രവർത്തകർക്കെതിരെ കേസ്
logo

ന്യൂസ് ഡെസ്ക്

Last Updated : 27 Mar, 2025 01:07 PM

യാത്രക്കാർക്കുള്ള നോമ്പ് തുറ വിഭവങ്ങൾ സജ്ജമാക്കുന്നതിനിടയിലായിരുന്നു സുഹൈലിനു മർദനമേറ്റത്

KERALA


കോഴിക്കോട് കുന്ദമംഗലത്ത് എസ്കെഎസ്എസ്എഫ് പ്രവർത്തകനെ ആക്രമിച്ച സംഭവത്തിൽ 7 മുസ്‌ലിം ലീഗ് പ്രവർത്തകർക്കെതിരെ കേസ്. കുന്ദമംഗലം പൊലീസാണ് കേസെടുത്തത്. മുസ്‌ലിം ലീഗ് പ്രാദേശിക നേതാക്കളായ മുഹമ്മദ്‌കോയ, റിഷാദ് എന്നിവരും മറ്റ് അഞ്ച് ലീഗ് പ്രവര്‍ത്തകരും ചേര്‍ന്ന് ആക്രമിച്ചുവെന്നാണ് മർദനമേറ്റ സുഹൈലിൻ്റെ പരാതി.

മാർച്ച് 25ന് യാത്രക്കാർക്കുള്ള നോമ്പ് തുറ വിഭവങ്ങൾ സജ്ജമാക്കുന്നതിനിടയിലായിരുന്നു സുഹൈലിനു മർദനമേറ്റത്. കൈകാര്യം ചെയ്യുമെന്ന് പറഞ്ഞുള്ള നിരന്തരമായ ഭീഷണികൾ ഉണ്ടായിരുന്നെന്നും ഇതേ സ്ഥലത്ത് മുമ്പും സംഘർഷം ഉണ്ടാകാൻ ലീഗ് പ്രവർത്തകർ ശ്രമം നടത്തിയെന്നും സുഹൈൽ വെളിപ്പെടുത്തിയിരുന്നു.


ALSO READ
കോഴിക്കോട് കുന്ദമംഗലത്ത് SKSSF പ്രവർത്തകർക്ക് നേരെ ലീഗ് ആക്രമണം; മർദിച്ചത് യാതൊരു വിധ പ്രകോപനവുമില്ലാതെയെന്ന് മേഖലാ വൈസ് പ്രസിഡൻ്റ്


മാർച്ച് എട്ടിന് ഇതേ സ്ഥലത്ത് വെച്ച് എസ്കെഎസ്എസ്എഫ് പ്രവർത്തകരെ ലീഗ് പ്രവർത്തകർ കയ്യേറ്റം ചെയ്തെന്നാണ് സുഹൈലിൻ്റെ ആരോപണം. ഇതിനുശേഷം ഇരു വിഭാഗങ്ങളിലെയും നേതൃത്വം ഇടപെട്ട് പ്രശ്നം പരിഹരിക്കുകയയിരുന്നു. എസ്കെഎസ്എസ്എഫ് കുന്ദമംഗലം മേഖല വൈസ് പ്രസിഡൻ്റായ സുഹൈൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. 

NATIONAL
മണിപ്പൂരിൽ AFSPA വ്യാപിപ്പിച്ചു; 13 പൊലീസ് സ്റ്റേഷൻ പരിധികളിൽ ഇളവ്
Also Read
user
Share This

Popular

WORLD
WORLD
WORLD
ഹമാസ് ആയുധം വെച്ച് കീഴടങ്ങിയാൽ...; പുതിയ വെടിനിർത്തല്‍ കരാറിന് മുന്‍പ് നിബന്ധനകളുമായി നെതന്യാഹു