എട്ട് വൈറ്റ് ബോൾ ക്രിക്കറ്റ് മത്സരങ്ങളും എട്ട് നഗരങ്ങളിലെ എട്ട് വേദികളിലായാണ് നടക്കുകയെന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ് അധികൃതർ ഇന്ന് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഒക്ടോബർ, നവംബർ മാസങ്ങളിലായി നടക്കുന്ന ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പര്യടന ഷെഡ്യൂൾ പുറത്തിറക്കി ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ്. ഒക്ടോബർ 19, 23, 25 തീയതികളിൽ ഡേ-നൈറ്റ് ഫോർമാറ്റിലാണ് ഏകദിന മത്സരങ്ങൾ നടക്കുന്നത്.
ഒക്ടോബർ 29 മുതൽ നവംബർ 8 വരെയാണ് അഞ്ച് ടി20 മത്സരങ്ങൾ നടക്കുന്നത്. എട്ട് വൈറ്റ് ബോൾ മത്സരങ്ങളും എട്ട് നഗരങ്ങളിലെ എട്ട് വേദികളിലായാണ് നടക്കുകയെന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ് അധികൃതർ ഇന്ന് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ബോർഡർ-ഗവാസ്കർ ട്രോഫി പരമ്പരയിൽ 3-1ന് നാണംകെട്ട തോൽവി ഏറ്റുവാങ്ങി മടങ്ങിയ മെൻ ഇൻ ബ്ലൂവിന് ഈ പരമ്പരകൾ പാറ്റ് കമ്മിൻസിൻ്റെ നാട്ടിൽ അഭിമാനം വീണ്ടെടുക്കാനുള്ള മികച്ച അവസരമാണ്. ഏകദിനത്തിൽ ഇന്ത്യയെ രോഹിത് ശർമയും ടി20യിൽ സൂര്യകുമാർ യാദവും തന്നെയാകും നയിക്കുക. സഞ്ജു സാംസൺ പതിവ് പോലെ ടി20 ടീമിൽ ഇടം പിടിച്ചേക്കും.
ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പര്യടന ഷെഡ്യൂൾ
ഏകദിന പരമ്പര:
ഒന്നാം ഏകദിനം - ഒക്ടോബർ 19 (പെർത്ത് സ്റ്റേഡിയം)
രണ്ടാം ഏകദിനം - ഒക്ടോബർ 23 (അഡ്‌ലെയ്ഡ് ഓവൽ)
മൂന്നാം ഏകദിനം - ഒക്ടോബർ 25 (സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ട്)
ടി20 പരമ്പര:
ഒന്നാം ടി20 - ഒക്ടോബർ 29 (മനുക ഓവൽ)
രണ്ടാം ടി20 - ഒക്ടോബർ 31 (മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട്)
മൂന്നാം ടി20 - നവംബർ 2 (ബെല്ലറീവ് ഓവൽ)
നാലാം ടി20 - നവംബർ 6 (ഗോൾഡ് കോസ്റ്റ് സ്റ്റേഡിയം)
അഞ്ചാം ടി20 - നവംബർ 8 (ഗാബ)