ശനിയാഴ്ച നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് 36 റണ്‍സിന് മുംബൈ ഇന്ത്യന്‍സ് തോറ്റിരുന്നു
ഐപിഎല്ലില്‍ കഴിഞ്ഞ ദിവസം ഗുജറാത്ത് ടൈറ്റന്‍സിനോടേറ്റ പരാജയത്തിന് പിന്നാലെ മുംബൈ ഇന്ത്യന്‍സിന് വീണ്ടും തിരിച്ചടി. നിശ്ചിത സമയത്തില്‍ ഇരുപത് ഓവര്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് പിഴ ചുമത്തിയത്.
ശനിയാഴ്ച നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് 36 റണ്‍സിന് മുംബൈ ഇന്ത്യന്‍സ് തോറ്റിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റിന് 196 റണ്‍സായിരുന്നു നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് ഇരുപത് ഓവറില്‍ 160 റണ്‍സ് നേടാനേ സാധിച്ചിരുന്നുള്ളൂ. വിലക്കിനെത്തുടര്‍ന്ന് ആദ്യ മത്സരം നഷ്ടമായ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ തിരിച്ചെത്തിയ മത്സരം കൂടിയായിരുന്നു ഇന്നലെ നടന്നത്.
Also Read: മുംബൈ ഇന്ത്യൻസിന് രണ്ടാം തോൽവി; ഹോം ഗ്രൗണ്ടിൽ 36 റൺസിന് വീഴ്ത്തി ഗുജറാത്ത് ടൈറ്റൻസ്
സീസണില്‍ ആദ്യമിറങ്ങിയ കളിയില്‍ തോല്‍വി നേരിട്ടതിനു പിന്നാലെയാണ് പിഴയും ചുമത്തിയിരിക്കുന്നത്. ഓവര്‍ നിരക്കിലെ വീഴ്ചയില്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് കനത്ത പിഴയാണ് ചുമത്തിയത്. ഈ സീസണില്‍ ആദ്യമായാണ് മുംബൈ ഇന്ത്യന്‍സ് ഓവര്‍ നിരക്കില്‍ വീഴ്ച വരുത്തുന്നത്.
Also Read: IPL 2025 DC VS SRH, RR VS CSK| ഐപിഎല്ലില്‍ ഇന്ന് തീപാറും പോരാട്ടം
മുംബൈക്ക് വേണ്ടി തിലക് വര്‍മയും സൂര്യകുമാര്‍ യാദവും മാത്രമാണ് തിളങ്ങിയത്. തിലക് വര്‍മ ഒരു സിക്സറും മൂന്ന് ഫോറും അടക്കം 36 പന്തില്‍ 39 റണ്‍സ് നേടി. സൂര്യ 28 പന്തില്‍ നാല് സിക്‌സറും ഒരു ഫോറും അടക്കം 48 റണ്‍സ് നേടി. 17 പന്തില്‍ 11 റണ്‍സ് മാത്രം നേടി നിരാശപ്പെടുത്തി.
മുംബൈ ഇന്ത്യന്‍സിനായി ഹാര്‍ദിക് പാണ്ഡ്യ രണ്ട് വിക്കറ്റ് നേടിയിരുന്നു. ട്രെന്റ് ബോള്‍ട്ട്, ദീപക് ചഹാര്‍, മുജീബുര്‍ റഹ്‌മാന്‍, സത്യനാരായണ രാജു എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി. കഴിഞ്ഞ മത്സരത്തില്‍ മൂന്ന് വിക്കറ്റ് നേടിയ മലയാളി താരം വിഘ്‌നേഷ് പുത്തൂര്‍ ഗുജറാത്തിനെതിരായ മത്സരത്തില്‍ ഇറങ്ങിയിരുന്നില്ല.