വയനാട്, ഇടുക്കി, പാലക്കാട്, പത്തനംതിട്ട ഒഴികെയുള്ള പത്ത് ജില്ലകളിലാണ് നിയമം പ്രാബല്യത്തിൽ വരിക
തീരദേശ പരിപാലന നിയമത്തിൽ അടിമുടി മാറ്റം വരുത്തി കേന്ദ്രം. കേരളത്തിലെ പത്ത് തീരദേശജില്ലകളിലെ കോസ്റ്റൽ റെഗുലേഷൻ സോണിൽ(CRZ) ആണ് കേന്ദ്രം മാറ്റം വരുത്തിയിരിക്കുന്നത്. തീരപ്രദേശത്തു നിന്ന് 50 മീറ്റർവരെ കെട്ടിട്ടങ്ങൾ പണിയാൻ അനുവാദം നൽകികൊണ്ടാണ് പുതിയ വിജ്ഞാപനം. നേരത്തെ 500 മീറ്റർ വരെ ദൂരത്തിൽ കെട്ടിടങ്ങൾ പണിയാമെന്നായിരുന്നു നിയമം. 10 ജില്ലകളിലെ തീരദേശ പരിപാലന നിയമത്തിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് കേരളം സമർപ്പിച്ച കോസ്റ്റൽ സോൺ മാനേജ്മെൻ്റ് പ്ലാൻ അംഗീകരിച്ചുകൊണ്ടാണ് കേന്ദ്രത്തിൻ്റെ ഉത്തരവ്.
വയനാട്, ഇടുക്കി, പാലക്കാട്, പത്തനംതിട്ട ഒഴികെയുള്ള പത്ത് ജില്ലകളിലാണ് നിയമം പ്രാബല്യത്തിൽ വരിക. കേരളത്തിലെ മത്സ്യതൊഴിലാളികൾക്കും കേരള ടൂറിസത്തിനും വളരെയധികം പ്രതീക്ഷ നൽകുന്ന നടപടിയാണിത്. ഇതോടെ വിനോദ സഞ്ചാരമേഖലയിൽ കുതിപ്പ് ഉണ്ടാവുമെന്നാണ് സർക്കാർ പ്രതീക്ഷ.