fbwpx
ബാക്ക് ടു ബാക്ക് സെഞ്ചുറി; ഡർബനില്‍ ദക്ഷിണാഫ്രിക്കയ്ക്ക് സഞ്ജുവിന്‍റെ മാസ്റ്റർക്ലാസ്
logo

ന്യൂസ് ഡെസ്ക്

Last Updated : 08 Nov, 2024 10:53 PM

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്‍റി-20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ തന്നെ സഞ്ജുവിലൂടെ ഇന്ത്യ ബാറ്റിങ് കരുത്ത് പ്രകടമാക്കി

CRICKET


ഡർബനിലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള സെഞ്ചുറിയോടെ ചരിത്ര പുസ്തകത്തില്‍ തന്‍റെ പേര് അടയാളപ്പെടുത്തി ഇന്ത്യന്‍ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന്‍ സഞ്ജു സാംസണ്‍. ടി20യിൽ ബാക്ക് ടു ബാക്ക് ഇന്നിംഗ്‌സുകളിൽ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരമായി തീർന്നിരിക്കുകയാണ് സഞ്ജു. ഹൈദരാബാദിൽ ബംഗ്ലാദേശിനെതിരെയായിരുന്നു സഞ്ജുവിന്‍റെ കഴിഞ്ഞ സെഞ്ചുറി. ആ ഇന്നിംഗ്സോടെ അന്താരാഷ്ട്ര ടി20യിൽ ഏറ്റവും വേഗത്തിൽ സെഞ്ചുറി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരവുമായി സഞ്ജു സാംസൺ. താരത്തിന്‍റെ ആദ്യ അന്താരാഷ്ട്ര ടി20 സെഞ്ചുറി എന്ന തിളക്കവും അതിനുണ്ടായിരുന്നു. 35 പന്തില്‍ നൂറ് തികച്ച രോഹിത് ശർമയുടെ പേരിലാണ് ഇന്ത്യന്‍ താരത്തിന്‍റെ വേഗതയേറിയ ടി20 സെഞ്ചുറി എന്ന റെക്കോർഡ്.

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്‍റി-20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ തന്നെ സഞ്ജുവിലൂടെ ഇന്ത്യ ബാറ്റിങ് കരുത്ത് പ്രകടമാക്കി. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യക്കായി ഓപ്പണിങ്ങിനിറങ്ങിയ സഞ്ജുവും അഭിഷേക് ശർമയും കരുതലോടെയാണ് തുടങ്ങിയത്. എന്നാല്‍, ജെറാൾഡ് കോറ്റ്‌സി എറിഞ്ഞ നാലാം ഓവറില്‍ ഐഡൻ മാർക്രമിന് കാച്ച് നല്‍കി അഭിഷേക് മടങ്ങി. എട്ട് പന്തില്‍ ഏഴ് റണ്‍സായിരുന്നു അഭിഷേക് ശര്‍യുടെ സംഭാവന. ഇതോടെ കളിയുടെ കമാന്‍ഡ് സഞ്ജു ഏറ്റെടുത്തു.  കൂട്ടായി ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ഇറങ്ങിയതോടെ സ്കോറിങ്ങിന്‍റെ വേഗത വർധിച്ചു. 17 പന്തില്‍ 21 റണ്‍സാണ് സൂര്യകുമാര്‍ നേടിയത്. വമ്പൻ അടികളുമായി കളംനിറഞ്ഞ സഞ്ജു 47 പന്തിലാണ്  സെഞ്ചുറി തികച്ചത്. 107 (50) റണ്‍സുമായി കളം വിടുമ്പോള്‍ സഞ്ജു 10 സിക്സറും ഏഴ് ഫോറും നേടിയിരുന്നു. 214.00 ആയിരുന്നു വിക്കറ്റ് വീഴുമ്പോള്‍ സഞ്ജുവിന്‍റെ സ്‌ട്രൈക്ക് റേറ്റ്.

Also Read: ജയത്തോടടുത്ത് കേരളം; യുപിയെ മലർത്തിയടിക്കാൻ ഇനി വേണ്ടത് 8 വിക്കറ്റ്


നേരത്തെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ന്യൂസീലൻഡിനെതിരായ ടെസ്റ്റിലെ സമ്പൂർണ തോൽവിയുടെ ക്ഷീണം തീർക്കാന്‍ ഇറങ്ങിയ സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള യുവനിരയുടെ വാശി സഞ്ജുവിന്‍റെ ബാറ്റിങ്ങില്‍ പ്രകടമായിരുന്നു.  18 പന്തില്‍ 33 റണ്‍സെടുത്ത തിലക്ക് വർമയാണ് ബാറ്റിങ്ങില്‍ തിളങ്ങിയ മറ്റൊരു ഇന്ത്യന്‍ താരം. എന്നാല്‍, ഇന്ത്യയുടെ മധ്യനിരക്ക് മികച്ച തുടക്കം മുതലാക്കാനായില്ല. ഹാർദിക് പാണ്ഡ്യ (2), റിങ്കു സിംഗ് (1), അക്സർ പട്ടേൽ (7) എന്നിവർ ദക്ഷിണാഫ്രിക്കന്‍ ബൗളിങ്ങിനു മുന്നില്‍ പരാജയപ്പെട്ടു. 4 പന്തിൽ 5 റൺസുമായി പുറത്താകാതെ നിന്ന അർഷ്ദീപ് സിംഗാണ് ഇന്ത്യയെ 200 കടത്തിയത്. 

ദക്ഷിണാഫ്രിക്കയുടെ ബൗളിങ് നിരയില്‍ ജെറാൾഡ് കോട്‌സിയുടെ പ്രകടനം (3/20) മികച്ചുനിന്നു. എൻകബയോംസി പീറ്റർ, പാട്രിക് ക്രൂഗർ, മാർക്കോ ജാൻസൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Also Read
user
Share This

Popular

WORLD
KERALA
WORLD
സുസൂകി മോട്ടോര്‍സ് മുന്‍ ചെയര്‍മാന്‍ ഒസാമു സുസൂകി അന്തരിച്ചു