കുട്ടികൾക്ക് കണ്ടിരിക്കാൻ കഴിയാത്ത വിധം രക്തപങ്കിലമായ വീഡിയോയാണ് ആസ്വാദനക്കുറിപ്പിനായി നൽകിയിരുന്നതെന്നാണ് ആരോപണം
ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന കുട്ടികളുടെ ചലച്ചിത്രാസ്വാദന ക്യാംപ് വിവാദത്തിൽ. ആസ്വാദന കുറിപ്പ് തയ്യാറാക്കാൻ ഭീതിതമായ വീഡിയോ ആണ് നൽകിയതെന്നാണ് ആക്ഷേപം. സുപ്രസിദ്ധ ഹൊളിവുഡ് സംവിധായകൻ മാർട്ടിൻ സ്കൊസേസിയുടെ ദ ബിഗ് ഷേവ് എന്ന ഹ്രസ്വ ചിത്രമാണ് അസ്വാദനം എഴുതാനായി കുട്ടികൾക്ക് നൽകിയത്.
Also Read: 'മസ്തിഷ്ക മരണം: സൈമൺസ് മെമ്മറീസ്'; കൃഷാന്ത് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്ത്
പലതരത്തിൽ വ്യാഖ്യാനിക്കാവുന്ന ഹ്രസ്വ ചിത്രം കണ്ട് വിശദമായ ആസ്വാദനക്കുറിപ്പ് എഴുതാനായിരുന്നു കുട്ടികളോട് ചലച്ചിത്ര അക്കാദമി ആവശ്യപ്പെട്ടിരുന്നത്. 8, 9, 10 ക്ലാസുകളിലെ കുട്ടികൾക്കായി മെയ് ആദ്യവാരമാണ് ക്യാംപ് സംഘടിപ്പിക്കുന്നത്. കുട്ടികൾക്ക് കണ്ടിരിക്കാൻ കഴിയാത്ത വിധം രക്തപങ്കിലമായ വീഡിയോയാണ് ആസ്വാദനക്കുറിപ്പിനായി നൽകിയിരുന്നതെന്നാണ് ആരോപണം.
Also Read: മോഹന്‍ലാലിന്റെ ഫാന്‍ മൊമന്റ്; മെസിയുടെ ഓട്ടോഗ്രാഫ് പങ്കുവെച്ച് താരം
വിവാദമായതിനെ തുടർന്ന് ചലച്ചിത്ര അക്കാദമി വീഡിയോയുടെ ലിങ്ക് പിൻവലിച്ചു. കുട്ടികളിൽ ചലച്ചിത്രാസ്വാദന ശീലം വളർത്താൻ ചലച്ചിത്ര അക്കാദമിയും ശിശുക്ഷേമ സമിതിയും ഗുരു ഗോപിനാഥ് നടന ഗ്രാമത്തിൻ്റെയും സഹകരണത്തോടെയാണ് ചലച്ചിത്ര ആസ്വാദന ക്യാംപ് സംഘടിപ്പിക്കുന്നത്.