fbwpx
ചെന്നൈയിൽ ഡോക്ടറും കുടുംബവും ജീവനൊടുക്കിയ നിലയിൽ; സാമ്പത്തിക പ്രശ്‌നങ്ങളെന്ന് പൊലീസ്
logo

ന്യൂസ് ഡെസ്ക്

Last Updated : 13 Mar, 2025 02:25 PM

നിരവധി അൾട്രാസൗണ്ട് സെൻ്ററുകൾ നടത്തിയിരുന്ന ഡോക്ടർ വലിയ കടക്കെണിയിൽ ആയിരുന്നുവെന്ന ആരോപണം ഉയരുന്നുണ്ട്

NATIONAL


ചെന്നൈയിലെ അണ്ണാനഗറിലെ വീട്ടിൽ നാല് പേർ ജീവനൊടുക്കിയ നിലയിൽ. ഡോക്ടറും ഭാര്യയും രണ്ട് ആൺമക്കളുമടക്കം നാലുപേരെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക പ്രശ്‌നങ്ങൾ മൂലമാണ് ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. സോണോളജിസ്റ്റായ ഡോ. ബാലമുരുകൻ, അഭിഭാഷകയായ ഭാര്യ സുമതി, മക്കളായ ജസ്വന്ത് കുമാർ, ലിംഗേഷ് കുമാർ എന്നിവരെയാണ് രണ്ട് മുറികളിലായി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.


ALSO READക്രിപ്റ്റോ കറൻസി തട്ടിപ്പ്: യുഎസിനെ കബളിപ്പിച്ച് കറങ്ങി നടന്നു, ഒടുവിൽ കേരളത്തിൽ അറസ്റ്റിലായി


നഗരത്തിൽ നിരവധി അൾട്രാസൗണ്ട് സെൻ്ററുകൾ നടത്തിയിരുന്ന ഡോക്ടർ വലിയ കടക്കെണിയിൽ ആയിരുന്നുവെന്ന ആരോപണം ഉയരുന്നുണ്ട്. ഇന്ന് രാവിലയോടെ ഡോക്ടറുടെ ഡ്രൈവർ വീട്ടിലെത്തിയപ്പോൾ ആരും പുറത്തേക്ക് വരികയോ, സംസാരിക്കുകയോ ചെയ്തിരുന്നില്ല. ഇതിൽ സംശയം തോന്നിയ ഡ്രൈവർ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് നാലുപേരുടേയും മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പ് എഴുതിയിട്ടുണ്ടോയെന്നും, മരണകാരണം പണമിടപാടുകാരുടെ സമ്മർദം മൂലമാണോ എന്നും അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.



(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)


KERALA
അനീതികള്‍ക്കെതിരെ അസാധാരണ പോരാട്ടം നയിച്ച കേരളത്തിന്റെ കൊച്ചേട്ടന്‍
Also Read
user
Share This

Popular

KERALA
NATIONAL
അനീതികള്‍ക്കെതിരെ അസാധാരണ പോരാട്ടം നയിച്ച കേരളത്തിന്റെ കൊച്ചേട്ടന്‍