കൊല്ലം ഭാഗത്തേക്ക് പോകുന്ന മെമു ട്രെയിനിന് മുന്നിലേക്കാണ് അമ്മും മകളും ചാടിയത്
പ്രിയ
ആലപ്പുഴ തകഴിയിൽ അമ്മയും മകളും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു. തകഴി കേളമംഗലം സ്വദേശി പ്രിയ (46), മകൾ കൃഷ്ണപ്രിയ (15) എന്നിവരാണ് മരിച്ചത്. കുടുംബ പ്രശ്നമാണ് മരണ കാരണമെന്നാണ് സൂചന.
Also Read: ക്രിപ്റ്റോ കറൻസി തട്ടിപ്പ്: യുഎസിനെ കബളിപ്പിച്ച് കറങ്ങി നടന്നു, ഒടുവിൽ കേരളത്തിൽ അറസ്റ്റിലായി
ഉച്ചയോടു കൂടിയായിരുന്നു സംഭവം. കൊല്ലം ഭാഗത്തേക്ക് പോകുന്ന മെമു ട്രെയിനിന് മുന്നിലേക്കാണ് പ്രിയയും മകളും ചാടിയത്. സ്കൂട്ടറിലെത്തിയ അമ്മയും മകളും റെയിൽവേ ട്രാക്കിന് സമീപം വാഹനം വച്ച ശേഷം ട്രെയിനിന് മുന്നിലേക്ക് ചാടുകയായിരുന്നു. മരണ കാരണം കുടുംബ പ്രശ്നങ്ങളാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ ഇതിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.