പതിനഞ്ചോളം കേസുകളിൽ പ്രതിയാണ് പിടിയിലായ വിപിൻ വേണുഗോപാൽ
വ്യാജ ഐപിഎസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ് നടത്തിയ ആൾ പിടിയിൽ. മലപ്പുറം ചേലമ്പ്ര സ്വദേശി വിപിൻ കാർത്തിക് എന്ന വിപിൻ വേണുഗോപാലാണ് പൊലീസ് പിടിയിലായത്. ഐപിഎസ് ഉദ്യോഗസ്ഥൻ എന്ന വ്യാജേന നിരവധി പെൺകുട്ടികളെ കബിളിപ്പിച്ചും ഇയാൾ പണം തട്ടിയെടുത്തിട്ടുണ്ട്.
ALSO READ: ആലപ്പുഴയില്‍ അമ്മയും മകളും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു
പതിനഞ്ചോളം കേസുകളിൽ പ്രതിയാണ് പിടിയിലായ വിപിൻ വേണുഗോപാൽ. വിപിൻ നിരവധി ആളുകളിൽ നിന്നും വ്യാജരേഖ ചമച്ചു വായ്പ തട്ടിയെടുക്കുകയും ചെയ്തിട്ടുണ്ട്. തട്ടിപ്പിന് പിന്നാലെ ഇയാളെയും അമ്മയെയും നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു . കളമശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ ബംഗളുരു പൊലീസിന് കൈമാറും.