fbwpx
2016 മുതൽ കേരളത്തിൽ മാറ്റത്തിൻ്റെ കാലം; പ്രതിപക്ഷ ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി
logo

ന്യൂസ് ഡെസ്ക്

Last Updated : 23 Jan, 2025 05:15 PM

യുവതലമുറയെ അടക്കം ആകർഷിക്കാനുള്ള നടപടിയാണ് സർക്കാർ എടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു

KERALA


പ്രതിപക്ഷ ആരോപണങ്ങൾക്ക് നിയമസഭയിൽ മറുപടി എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. 2016 മുതൽ കേരളത്തിൽ മാറ്റത്തിൻ്റെ കാലമായിരുന്നു. 2016-ൽ കാർഷിക മേഖല തകർന്ന് കിടക്കുകയായിരുന്നു. എൽഡിഎഫ് സർക്കാരാണ് കാർഷിക മേഖലയെ ഉത്തേജിപ്പിച്ചത്. യുവതലമുറയെ അടക്കം ആകർഷിക്കാനുള്ള നടപടിയാണ് സർക്കാർ എടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാളികേര കർഷകരെ തന്നെ ഇല്ലാതാക്കാനുള്ള ശ്രമമായിരുന്നു യുഡിഎഫ് സർക്കാരിന്. എൽഡിഎഫ് സർക്കാർ വന്ന ശേഷം ഈ മേഖലയിലും ഉണർവുണ്ടായി. റബ്ബർ കർഷകരുടെ നട്ടെല്ലൊടിച്ചത് ആസിയാൻ കരാർ. ആസിയാൻ കരാറിനെതിരെ പ്രതിഷേധിച്ചപ്പോൾ പരിഹസിക്കുന്ന സമീപനമായിരുന്നു യുഡിഎഫിന്. പട്ടയം നൽകാൻ ആത്മാർത്ഥമായ പരിശ്രമം യുഡിഎഫിന്റെ കാലത്തുണ്ടായില്ല. 5 ലക്ഷം പട്ടയം എന്ന ലക്ഷ്യം പൂർത്തീകരിക്കാനാണ് ഈ സർക്കാരിൻ്റെ ലക്ഷ്യമെന്നും പിണറായി വിജയൻ വ്യക്തമാക്കി.


ALSO READ: വയനാട് പുനരധിവാസം വേഗം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി സഭയിൽ; പ്രവർത്തനങ്ങൾ മന്ദഗതിയിലെന്ന് പ്രതിപക്ഷ നേതാവ്


ആരോഗ്യ മേഖലയെ‌ കരിവാരിത്തേക്കാനാണ് പ്രതിപക്ഷ നേതാവ് ശ്രമിച്ചത്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് ആരോഗ്യ മേഖല വെൻ്റിലേറ്ററിൽ ആയിരുന്നു. കുത്തഴിഞ്ഞ അവസ്ഥയിലായിരുന്നു ആരോഗ്യ മേഖലയെന്നും മുഖ്യമന്ത്രി വിമർശിച്ചു. വ്യവസായ സൗഹൃദ സംസ്ഥാനമല്ലെന്ന ദുഷ്പ്പേര് ഇനി പ്രചരിപ്പിക്കാൻ കഴിയില്ല. സ്റ്റാർട്ടപ്പുകളുടെ കാര്യത്തിലെ മുന്നേറ്റം ആർക്കും നിഷേധിക്കാൻ കഴിയില്ല. 2028 ഓടെ വിഴിഞ്ഞം പദ്ധതി പൂർണ സജ്ജമാകുമെന്നും പിണറായി വിജയൻ അറിയിച്ചു.

എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കുട്ടികൾ സർക്കാർ സ്കൂളുകളിൽ നിന്ന് കൊഴിഞ്ഞു പോകുന്നത് അവസാനിച്ചു. 10 ലക്ഷം കുട്ടികളാണ് സർക്കാർ സ്കൂളുകളിൽ പുതുതായി എത്തിയത്. സർവകലാശാലകളിൽ യോഗ്യതയില്ലാത്തവരെ വിസിമാരാക്കുന്ന കാലമായിരുന്നു യുഡിഎഫിന്റേത്. ഇപ്പോൾ അതിന് സമാനമായ നീക്കമാണ് യുജിസി നടത്തുന്നത്. രാജ്യത്തെമ്പാടും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഭീഷണി നേരിടുകയാണ്. ഗവർണറെ ഉപയോഗപ്പെടുത്തിയാണ് നീക്കങ്ങളെല്ലാം നടത്തുന്നത്. കടക്കൽ കത്തിവെക്കുന്ന നിലപാടാണ് സംഘപരിവാർ ശക്തികൾ നടത്തുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു.


ALSO READ: 'അധികാരം കിട്ടാൻ ടിഎംസി കേരള ഘടകത്തെ തകർക്കാന്‍ ശ്രമിക്കുന്നു'; തൃണമൂലിലും രക്ഷയില്ലാതെ അന്‍വർ


മതനിരപേക്ഷതയെയും സർവകലാശാലകളുടെ ജനാധിപത്യ, സ്വയംഭരണ അവകാശത്തെയുമാണ് യുഡിഎഫ് ഒറ്റുകൊടുക്കുന്നത്. യുജിസി മാർഗ നിർദേശത്തിൽ ഒറ്റക്കെട്ടായി നിൽക്കാൻ കഴിഞ്ഞത് സ്വാഗതാർഹം. എന്നാൽ സർവകലാശാലകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഒറ്റക്കെട്ടായി നിൽക്കാൻ വൈകിപ്പോകുന്നു. ജനാധിപത്യ സംവിധാനത്തിന്റെ നിലനിൽപ്പിനായുള്ള പോരാട്ടത്തിൽ ഒറ്റക്കെട്ടായി നിൽക്കാൻ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ടൂറിസം മേഖല അവഗണനയുടെ കൈയ്പ്പുനീർ കുടിച്ച കാലമായിരുന്നു യുഡിഎഫ് ഭരണകാലം. കേരളം ഇരുട്ടിലാണ്ട ഒരു കാലം ഉണ്ടായിരുന്നു. അതിൽ മാറ്റമുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശീയപാതകളിൽ വന്ന മാറ്റം കാണാതിരിക്കാൻ കഴിയില്ല. ദേശീയപാത നിർമാണത്തിൽ ഭരണകാലത്ത് യുഡിഎഫ് ചെറുവിരൽ അനക്കിയില്ല. പ്രതിപക്ഷത്തിരിക്കുമ്പോഴും വികസനം മുടക്കാനാണ് ശ്രമിച്ചത്.


ALSO READ: ചൊക്രമുടിയിൽ വീണ്ടും കൈയേറ്റ ശ്രമം; വിലക്ക് നിലനിൽക്കേ വിവാദ ഭൂമിയിൽ അതിക്രമിച്ചു കയറി


ദേശീയപാതാ വികസനം ഉപേക്ഷിക്കുകയാണെന്ന് യുഡിഎഫ് കാലത്ത് ദേശീയപാത അതോറിറ്റി കത്ത് നൽകി. എന്നിട്ടും എന്തെങ്കിലും മാറ്റം ഉണ്ടായോ. നിക്ഷിപ്ത താല്പര്യക്കാർക്ക് മുന്നിൽ യുഡിഎഫിന് മുട്ടുവിറച്ചു. കാര്യങ്ങൾ മാറിയത് എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതോടെയാണെന്നും മുഖ്യമന്ത്രി. സംസ്ഥാന സർക്കാർ തുക ചെലവഴിച്ചില്ലായിരുന്നെങ്കിൽ ദേശീയപാത വികസനം യാഥാർത്ഥ്യമാകുമായിരുന്നില്ല. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ സർക്കാരിനായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി


കേരളത്തിനെതിരെ ഉപരോധ സമാനമായ സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നത്. അതിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷം പിന്താങ്ങുന്നില്ലെന്ന് മാത്രമല്ല ഇകഴ്ത്തി കാട്ടാനാണ് ശ്രമിച്ചത്. ബിജെപി സർക്കാരിനെ എന്തിനാണ് പിന്താങ്ങിയതെന്ന് ഇപ്പോഴെങ്കിലും യുഡിഎഫ് ചിന്തിക്കണം. സംഘപരിവാർ ശക്തികൾക്ക് വേരുന്നാൻ കഴിയുന്ന രാഷ്ട്രീയമാണ് കോൺഗ്രസ് നടത്തുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു.

വയനാട് മുണ്ടക്കൈ ദുരന്തത്തിൽ കേന്ദ്ര സഹായം ലഭിച്ചില്ല.‌ എംപിമാർ ഒരുമിച്ചു നിന്നതിനെ സ്വാഗതം ചെയ്യുന്നു. ദുരിതബാധിതരുടെ പുനരധിവാസത്തിൽ ഒരു ആശങ്കയും വേണ്ടതില്ല. സമയബന്ധിതമായി ടൗൺഷിപ്പ് സർക്കാർ യാഥാർത്ഥ്യമാക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി. വനനിയമ ഭേദഗതിയിലും മുഖ്യമന്ത്രി നിലപാട് ആവർത്തിച്ചു. ജനങ്ങളുടെ ആശങ്ക പരിഹരിക്കാതെ ഒരു നിയമനിർമ്മാണവും നടത്തില്ല. കേന്ദ്ര നിയമത്തിൽ ആവശ്യമായ ഭേദഗതി വരുത്താൻ സർക്കാർ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.


ALSO READ: 'മതപണ്ഡിതരുടെ ശാസനയിൽ വിശ്വാസമില്ലാത്തവർ എന്തിന് ഇടപെടുന്നെന്നാണ് ചോദിച്ചത്, അതിൽ ഉറച്ച് നിൽക്കുന്നു'; മറുപടിയുമായി PMA സലാം


സഹകരണ ബാങ്കുകളെ കുറിച്ച് പറയുമ്പോൾ തിരുവഞ്ചൂരിന് എന്താണ് വേവലാതി. കരുവന്നൂരിനെ കുറിച്ച് പറഞ്ഞില്ലെന്നാണ് തിരുവഞ്ചൂരിന്റെ പരാതി. അങ്ങനെയെങ്കിൽ വയനാടിനെക്കുറിച്ചും പറയണ്ടേയെന്നും മുഖ്യമന്ത്രി ചോ​ദിച്ചു. കോൺഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കുകളിലെ രക്തസാക്ഷികളെ ഓർക്കണ്ടേ. എൻ. എം. വിജയന്റെ മരണത്തിന് പിന്നിലുള്ളവർക്കും സ്വീകരണമാകും കോൺഗ്രസ് നൽകുക. തെറ്റ് ചെയ്യുന്നവരെ സംരക്ഷിക്കുന്ന നിലപാട് ആരായാലും ചെയ്യരുത്. ചെറിയ കൂട്ടരെ കണ്ട് സഹകരണ മേഖല ആകെ പ്രശ്നമാണെന്ന് പറയരുത്. സഹകരണ മേഖലയുടെ വിശ്വാസ്യത തകർക്കുന്ന പ്രചരണം നടത്തരുത്. പടർന്ന് പന്തലിച്ച് കിടക്കുന്ന സഹകരണ സ്ഥാപനങ്ങളിൽ ചിലയിടങ്ങളിൽ മാത്രമാണ് പ്രശ്നമുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനം കടക്കെണിയിൽ ആണെന്നാണ് പ്രതിപക്ഷവും വലതുപക്ഷ മാധ്യമങ്ങളും നടത്തുന്ന പ്രചരണം. 2016 ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനു ശേഷമാണ് ആദ്യമായി കടമെടുക്കുന്നത് എന്നാണ് ഇത് കേട്ടാൽ തോന്നുക. കടഭാരം വർധിപ്പിക്കുകയല്ല കുറച്ചു കൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കുന്നത്. ധന ഉത്തരവാദിത്ത നിയമത്തിന്റെ പരിധിയിൽ നിന്നാണ് കടമെടുക്കുന്നത്. തോന്നിയ പോലെ കടമെടുക്കാൻ കഴിയില്ല. ഉത്തരവാദിത്തപ്പെട്ടവർ അത്തരം പ്രചരണങ്ങളിൽ നിന്ന് പിന്മാറണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

KERALA
വെള്ളം ശേഖരിക്കുക മഴവെള്ള സംഭരണി നിർമിച്ച്, എലപ്പുള്ളിയിൽ ജല ചൂഷണമുണ്ടാകില്ല: എം.വി. ഗോവിന്ദൻ
Also Read
user
Share This

Popular

KERALA
KERALA
20 മണിക്കൂർ നീണ്ട രക്ഷാദൗത്യം; മലപ്പുറത്ത് കിണറ്റിൽ വീണ കാട്ടാനയെ പുറത്തെത്തിച്ചു