വ്യാഴാഴ്ച നടന്ന രണ്ടാം സെമി ഫൈനലില്‍ പോളണ്ടിന്റെ ഇഗ സ്വാതെകിനെയാണ് യുഎസ് താരം കീഴടക്കിയത്
ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് ഫൈനലിൽ നിലവിലെ ചാംപ്യൻ അരീന സബലെങ്കയും യുഎസ് താരം മാഡിസൻ കീസും ഏറ്റുമുട്ടും. വ്യാഴാഴ്ച നടന്ന രണ്ടാം സെമി ഫൈനലില്‍ പോളണ്ടിന്റെ ഇഗ സ്വാതെകിനെയാണ് യുഎസ് താരം കീഴടക്കിയത്. സ്കോർ 5–7, 6–1, 7–6 (10–8). ശനിയാഴ്ചയാണ് വനിതാ സിംഗിൾസ് ഫൈനൽ.
കഴിഞ്ഞ വർഷം ചൈനീസ് താരം ഷെങ് ക്വിൻവെന്നിനെ 6–3, 6–2ന് തോൽപിച്ചാണ് അരീന ഓസ്ട്രേലിയൻ ഓപ്പൺ ജേതാവായത്. 2023ൽ കസാഖിസ്ഥാൻ്റെ എലേന റീബക്കീനയെ ആണ് ആദ്യ അരീന തറപറ്റിച്ചത്.
ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസിൽ ഹാട്രിക് കിരീടം ലക്ഷ്യമിടുന്ന ബെലാറസ് താരം അരീന സബലെങ്ക തുടർച്ചയായ മൂന്നാം സീസണിലും ഫൈനലിൽ കളിക്കുന്നത്. സെമി ഫൈനലിൽ 11ാം സീഡായ സ്പാനിഷ് താരം പൗല ബഡോസയെ 6-4, 6-2 എന്ന സ്കോറിൽ നേരിട്ടുള്ള സെറ്റുകൾക്കാണ് സബലെങ്ക പരാജയപ്പെടുത്തിയത്.
ALSO READ: തുടർച്ചയായ മൂന്നാം സീസണിലും ഫൈനലിൽ; ഓസ്ട്രേലിയൻ ഓപ്പണിൽ സബലെങ്ക തരംഗം
അതേസമയം, പുരുഷ വിഭാഗം സിംഗിൾസ് സെമിയിൽ നാളെ ഇറ്റലിയുടെ ലോക ഒന്നാം റാങ്കുകാരൻ യാനിക് സിന്നർ അമേരിക്കയുടെ ബെൻ ഷെൽട്ടണെ നേരിടും. മറ്റൊരു സെമിയിൽ പതിനൊന്നാമത്തെ കിരീട പ്രതീക്ഷയുമായെത്തിയ സെർബിയൻ താരം നൊവാക് ജോക്കോവിച്ച് അലെക്സാണ്ടർ സ്വരേവിനെ നേരിടും.