ജനവിരുദ്ധമായ ഒരു തീരുമാനവും ഉണ്ടാകില്ലെന്നും എം.വി. ഗോവിന്ദൻ ഉറപ്പ് നൽകി
കഞ്ചിക്കോട്ടെ മദ്യ നിർമാണശാലയിൽ നിലപാട് ആവർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എലപ്പുള്ളിയിൽ ജല ചൂഷണമുണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു. മദ്യനിർമ്മാണ കമ്പനി മഴവെള്ള സംഭരണി നിർമിച്ചാണ് വെള്ളം എടുക്കുക. ജനവിരുദ്ധമായ ഒരു തീരുമാനവും ഉണ്ടാകില്ലെന്നും എം.വി. ഗോവിന്ദൻ ഉറപ്പ് നൽകി.
കണ്ണൂർ വിസ്മയ പാർക്ക് പ്രവർത്തിക്കുന്നത് മഴവെള്ള സംഭരണിയിലാണ്. എട്ട് കോടി ലിറ്റർ ജലം അവിടെ സംഭരിക്കുന്നുണ്ട്. എലപ്പുളളിയിൽ അതിന്റെ ഇരട്ടി സംഭരിക്കാമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
അതേസമയം, പാലക്കാട് ബ്രൂവറി വിവാദം പാടെ തള്ളി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. മദ്യ നിർമാണ പ്ലാൻ്റിന് അനുമതി നൽകുന്നത് സർക്കാരിൻ്റെ വിവേചനാധികാരമാണെന്ന് അദ്ദേപം പറഞ്ഞു. വ്യവസായത്തിന് വെള്ളം നൽകുന്നത് മഹാപാപമല്ല. അഴിമതിയുടെ പാപഭാരം സർക്കാരിന് മേൽ കെട്ടിവയ്ക്കണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.