മണ്ണുമാന്തി കൊണ്ട് കിണറിന് അരികിലെ കിടങ്ങ് കീറിയാണ് വനം വകുപ്പ് കാട്ടാനയെ രക്ഷപ്പെടുത്തിയത്
മലപ്പുറം അരീക്കോട് ഊർങ്ങാട്ടിരിയിൽ ജനവാസ കേന്ദ്രത്തിലെ കൃഷിയിടത്തിൽ കിണറ്റിൽ വീണ ആനയെ പുറത്തെത്തിച്ചു. മണ്ണുമാന്തി കൊണ്ട് കിണറിന് അരികിലെ കിടങ്ങ് കീറിയാണ് വനം വകുപ്പ് കാട്ടാനയെ രക്ഷപ്പെടുത്തിയത്. 20 മണിക്കൂർ നീണ്ട രക്ഷാദൗത്യത്തിനൊടുവിലാണ് ആനയെ പുറത്തെത്തിച്ചത്.
ഇന്ന് പുലർച്ചെയാണ് അരീക്കോട് കൂരങ്കൽ സ്വദേശി സണ്ണിയുടെ കൃഷിയിടത്തിലെ കിണറ്റിൽ കൊമ്പനാന വീണത്. ആൾ മറയില്ലാത്ത കിണറിൻ്റെ 25 അടി താഴ്ചയിലായിരുന്നു കാട്ടാനയുണ്ടായത്.
ALSO READ: ഊർങ്ങാട്ടിരിയിൽ കിണറ്റിൽ വീണ ആനയെ ഇന്ന് രാത്രി തന്നെ രക്ഷപ്പെടുത്തുമെന്ന് വനം വകുപ്പ്
പുറത്തെത്തിക്കുമ്പോൾ പ്രകോപിതനാകാനുള്ള സാധ്യത പരിഗണിച്ച് ആനയെ മയക്കുവെടി വയ്ക്കാനുള്ള നടപടികളിലേക്ക് കടക്കുമെന്ന് വനം വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ക്ഷീണിതനായ ആനയ്ക്ക് ജീവാപായം ഉണ്ടാകാൻ സാധ്യതയുള്ളതിനാലാണ് ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു.