fbwpx
ആത്മവിശ്വാസം കൂട്ടാൻ തീവിഴുങ്ങണം; ജീവനക്കാരെ പ്രതിസന്ധിയിലാക്കി ചൈനീസ് കമ്പനി, ചർച്ചയായി കുറിപ്പ്
logo

ന്യൂസ് ഡെസ്ക്

Last Updated : 09 Jan, 2025 05:19 PM

ശ്വാസം നിയന്ത്രിക്കണമെന്നും വായ ഈര്‍പ്പമുള്ളതാക്കി വെയ്ക്കണമെന്നും എപ്പോള്‍ കൃത്യമായി വായ അടയ്ക്കണമെന്നും അറിഞ്ഞിരിക്കണം. പരിശീലനം സിദ്ധിച്ച പ്രൊഫഷണലുകൾക്ക് മാത്രമേ ഇത് സുരക്ഷിതമായി ചെയ്യാന്‍ കഴിയൂവെന്നും കുറിപ്പിൽ പറയുന്നു.

WORLD


ജീവനക്കാരെ ഊർജസ്വലരാക്കാൻ എല്ലാ കമ്പനികളും എന്തെങ്കിലുംമൊക്കെ വിദ്യങ്ങൾ പ്രയോഗിക്കാറുണ്ട്. വിനോദങ്ങൾ മുതൽ സമ്മാന വാഗ്ദാനങ്ങൾ വരെ അതിൽപ്പെടും. എന്നാൽ ജീവനെടുക്കുന്ന തരത്തിലുള്ള വെല്ലുവിളികൾ നൽകിയാലോ?, അത്തരമൊരു പണി നൽകിയ ചൈനിസ് കമ്പനിയാണ് ഇപ്പോൾ നിരവധി ആളുകളുടെ വിമർശനം ഏറ്റുവാങ്ങുന്നത്.


ലാഭം ഉണ്ടാക്കുന്നതിനായി ജീവനക്കാരോട് കൂടുതല്‍ ടീം സ്പിരിറ്റും ആത്മവിശ്വാസവുമാണ് കമ്പനികൾ ആവശ്യപ്പെടുന്നത്. അടുത്തിടെ ജീവനക്കാരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനും ഭയം മാറ്റുന്നതിനുമായി കമ്പനി 'തീ വിഴുങ്ങാന്‍' ആവശ്യപ്പെട്ടുവെന്ന ഒരു ജീവനക്കാരന്‍റെ കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായത്.


ജോലി ചെയ്യുന്ന കമ്പനി ജീവനക്കാരുടെ ഭയം മാറ്റുന്നതിനും ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനുമായി കോട്ടണ്‍ കത്തിച്ച് വായില്‍ വയ്ക്കാന്‍ ആവശ്യപ്പെട്ടെന്നാണ് വെളിപ്പെടുത്തൽ. ചൈനീസ് സമൂഹ മാധ്യമമായ ഡൗയിൻ ഉപയോക്താവായ റോംഗ്റോംഗാണ് ഇക്കാര്യം പുറത്തറിയിച്ചത്. ജോലി നഷ്ടപ്പെടുമെന്ന ഭയത്തില്‍ ജീവനക്കാരെല്ലാം ഇത് ചെയ്തെന്നും അദ്ദേഹം കുറിച്ചെന്ന് സൌത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.


Also Read; നിങ്ങള്‍ ഒരു ഫോണ്‍ അഡിക്ട് ആണോ? ഇതൊന്ന് പരീക്ഷിച്ച് നോക്കൂ...


വായിലേക്ക് തീ വയ്ക്കുന്ന സാഹചര്യത്തിൽ അപകടം ഒഴിവാക്കാനുള്ള മുൻകരുതലുകളും ഇദ്ദേഹം പറയുന്നുണ്ട്. ശ്വാസം നിയന്ത്രിക്കണമെന്നും വായ ഈര്‍പ്പമുള്ളതാക്കി വെയ്ക്കണമെന്നും എപ്പോള്‍ കൃത്യമായി വായ അടയ്ക്കണമെന്നും അറിഞ്ഞിരിക്കണം. പരിശീലനം സിദ്ധിച്ച പ്രൊഫഷണലുകൾക്ക് മാത്രമേ ഇത് സുരക്ഷിതമായി ചെയ്യാന്‍ കഴിയൂവെന്നും കുറിപ്പിൽ പറയുന്നു. സ്വന്തം കഴിവും, വിധേയത്വവും കമ്പനി ഉടമകളെ അറിയിക്കാനായി എല്ലാവരും അത് ചെയ്തു. എന്നാൽ തനിക്കിത് അപമാനകരമായാണ് തനിക്ക് അനുഭവപ്പെട്ടതെന്ന് റോംഗ്റോംഗ് എഴുതി.


ചൈനീസ് സമൂഹ മാധ്യമമായ ഡൗയിനിൽ വ്യാപകമായ പ്രതിഷേധമാണ് കുറിപ്പ് ഉയര്‍ത്തിയത്. 'തൊഴിൽ നിയമങ്ങൾ പ്രകാരം തൊഴിലാളികളുടെ സംരക്ഷണത്തിന് ഇനിയും ഒരുപാട് ദൂരം നമ്മൾ സഞ്ചരിക്കാനുണ്ടെന്ന് ചിലർ കമൻ്റ് ചെയ്തു. എന്നാൽ ചില കമ്പനികൾ ജീവക്കാരെ കൊണ്ട് ചവറ്റുകൊട്ടകൾ ചുമക്കാനും, തെരുവിലൂടെ ഇഴയാനും വരെ ആവശ്യപ്പെടാറുണ്ടെന്നും കമൻ്റുകളിലൂടെ ചിലർ വെളിപ്പെടുത്തി.


ജീവനക്കാരോട് തീ വിഴുങ്ങാന്‍ ആവശ്യപ്പെടുന്ന ആദ്യ കമ്പനിയല്ല റോംഗ്രോങ്ങിന്‍റെതെന്ന് സൌത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. കിഴക്കൻ ചൈനയിലെ ബിൽഡിംഗ് കമ്പനിയായ റെൻജോംഗ് അഗ്നിശമന സാങ്കേതിക വിദ്യകളിൽ ജീവനക്കാരെ പരിശീലിപ്പിക്കുന്നതിനായി ഈ തീ വിഴുങ്ങല്‍ പരിപാടി നടത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

KERALA
ആറുപതിറ്റാണ്ടുകൾ പ്രണയവും വിരഹവും പകർന്നു നൽകിയ സംഗീതം; വിട പറഞ്ഞത് മലയാളത്തിൻ്റെ സ്വര സൗഭാഗ്യം
Also Read
user
Share This

Popular

KERALA
KERALA
സ്മൃതി തൻ ചിറകിലേറി... ഭാവഗായകന് വിട; പി. ജയചന്ദ്രന്‍ അന്തരിച്ചു