മൂന്ന് കുട്ടികള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി. നിലവില്‍ കേസെടുത്തിട്ടില്ല.
തിരുവനന്തപുരത്ത് അഞ്ചാം ക്ലാസുകാരന് സഹപാഠികളുടെ മര്‍ദനം. പേനയിലെ മഷി ദേഹത്ത് വീണതാണ് മര്‍ദനത്തിന് കാരണമെന്നാണ് പരാതി. മൂന്ന് കുട്ടികള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി. പൊലീസ് പരാതി പരിശോധിച്ച് വരികയാണ്. നിലവില്‍ കേസെടുത്തിട്ടില്ല.
തിരുവനന്തപുരം നഗരത്തിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം നടന്നത്. അഞ്ചാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥിക്ക് സഹപാഠികളുടെ ഭാഗത്ത് നിന്ന് അതിക്രൂരമായ മര്‍ദനം നേരിടുകയായിരുന്നു.
ALSO READ: ഒറ്റപ്പാലത്ത് വിദ്യാർഥിയുടെ മൂക്കിൻ്റെ പാലം തകർത്ത് സഹപാഠി
27-ാം തീയതി ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. അതിനുശേഷം പരിക്കേറ്റ കുട്ടിയെ ആദ്യം തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലും മെഡിക്കല്‍ കോളേജിലും കൊണ്ടു പോവുകയും വേണ്ട പരിശോധനകള്‍ നടത്തുകയും ചെയ്തിട്ടുണ്ട്.