സാജൻ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്
പാലക്കാട് ഒറ്റപ്പാലത്ത് വിദ്യാർഥിയുടെ മൂക്കിൻ്റെ പാലം സഹപാഠി തകർത്തു. ശ്രീ വിദ്യാദി രാജ ഐടിഐയിലെ വിദ്യാർഥിക്ക് നേരെയാണ് സഹപാഠിയുടെ ആക്രമണം. ഐടിഐ വിദ്യാർഥിയായ സാജനെ സഹപാഠിയായ കിഷോർ അക്രമിക്കുകയായിരുന്നു.
അക്രമത്തിൽ സാജൻ്റെ മൂക്കിൻ്റെ പാലം തകർന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. സാജൻ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ALSO READ: അക്രമത്തിൽ ഷഹബാസിന്റെ തലയോട്ടി തകർന്നു; പോസ്റ്റ്‌മോർട്ടത്തിന്റെ പ്രാഥമിക വിവരം പുറത്ത്
താമരശേരിയിലെ സഹപാഠികളുടെ ആക്രമണത്തിൽ ഷഹബാസിന്റെ തലയോട്ടി തകർന്നുവെന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇന്ന് പുറത്തുവന്നിരുന്നു. വലതു ചെവിയുടെ മുകളിലായാണ് തലയോട്ടി തകർന്നത്. പ്രഹര ശേഷിയുള്ള ആയുധം ഉപയോഗിച്ചതിനാലാണ് തലയോട്ടി തകർന്നതെന്നാണ് പ്രാഥമിക വിവരം.
നഞ്ചക്ക് പോലുള്ള ആയുധങ്ങൾ ഉപയോഗിച്ചാണ് ഷഹബാസിന് മർദനമേറ്റതെന്ന വിവരം നേരത്തെ പുറത്ത് വന്നിരുന്നു. ഇതുപയോഗിച്ച് ഷഹബാസിൻ്റെ തലയ്ക്ക് അടിയേറ്റെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലൂടെ വ്യക്തമാകുന്നത്. അടിയുടെ ആഘാതത്തിൽ തലച്ചോർ ഇളകിപോയ നിലയിലായിരുന്നെന്നും ഡോക്ടർമാർ പറഞ്ഞു.