അയ്യമ്പുഴ സ്വദേശി ധനേഷിനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്
എറണാകുളം കുറുപ്പംപടിയിൽ രണ്ട് കുട്ടികളെ അമ്മയുടെ ആൺസുഹൃത്ത് പീഡിപ്പിച്ചെന്ന് പരാതി. പത്തും പന്ത്രണ്ടും വയസുള്ള കുട്ടികളെയാണ് പീഡിപ്പിച്ചത്. സംഭവത്തിൽ അയ്യമ്പുഴ സ്വദേശി ധനേഷിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
കുട്ടികൾ സഹപാഠികൾക്കെഴുതിയ കത്തിലൂടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. പ്രതി രണ്ട് വർഷത്തോളം കുട്ടികളെ പീഡിപ്പിച്ചെന്നാണ് പരാതി. പീഡന വിവരം അമ്മ മറച്ചുവെച്ചെന്നും സംശയം.