നിലവിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിലിരിക്കുന്ന കേസിൽ പിടിയിലായ ആറ് പേർക്കും ജാമ്യം ലഭിച്ചിരുന്നു.
അങ്കമാലി സർവീസ് സഹകരണ ബാങ്കിലെ തട്ടിപ്പ് കേസിൽ അന്വേഷണം ശക്തമാക്കാൻ ഒരുങ്ങി ഇ.ഡി. 100 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നതായാണ് ഇ.ഡിയുടെ പ്രാഥമിക വിലയിരുത്തൽ. കോൺഗ്രസ് ഭരണസമിതി അംഗങ്ങളുടെ കീഴിലായിരുന്നു വ്യാപക തട്ടിപ്പ് നടന്നിരുന്നത്.
സഹകരണ ബാങ്ക് വായ്പ നൽകിയിരിക്കുന്ന 96 കോടിയിലധികം രൂപ ഭരണ സമിതി അംഗങ്ങളുടേയും ജീവനക്കാരുടേയും കുടുംബാഗങ്ങൾക്കും ബന്ധുക്കൾക്കും നൽകിയതാണെന്നാണ് കണ്ടെത്തൽ. ഇതിൽ 36 കോടിയോളം രൂപ ഒരിക്കലും തിരിച്ച് പിടിക്കാൻ കഴിയില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
നിലവിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിലിരിക്കുന്ന കേസിൽ പിടിയിലായ ആറ് പേർക്കും ജാമ്യം ലഭിച്ചിരുന്നു.
ALSO READ: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: ശ്രീനാഥ് ഭാസിയേയും ഷൈൻ ടോം ചാക്കോയേയും ചോദ്യം ചെയ്യും