സാന്ദ്ര തോമസ് നല്‍കിയ ഉപഹര്‍ജിയിലാണ് സബ് കോടതിയുടെ ഇടക്കാല ഉത്തരവ്.
ചലച്ചിത്ര നിര്‍മാതാക്കളുടെ സംഘടനയില്‍ നിന്ന് സാന്ദ്ര തോമസിനെ പുറത്താക്കിയ നടപടിക്ക് സ്റ്റേ. സാന്ദ്ര തോമസിന്റെ അംഗത്വം റദ്ദാക്കിയ നടപടി എറണാകുളം സബ് കോടതിയാണ് സ്‌റ്റേ ചെയ്തത്.
അന്തിമ ഉത്തരവ് വരുംവരെ സാന്ദ്ര തോമസിന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അംഗമായി തുടരാം. സാന്ദ്ര തോമസ് നല്‍കിയ ഉപഹര്‍ജിയിലാണ് സബ് കോടതിയുടെ ഇടക്കാല ഉത്തരവ്.
ALSO READ: കമാന്‍ഡോയുടെ ആത്മഹത്യ: അരീക്കോട് എസ്ഒജി ക്യാംപില്‍ നടക്കാനിരുന്ന റിഫ്രഷര്‍ കോഴ്‌സ് നിര്‍ത്തിവെച്ചു
നിര്‍മാതാക്കളുടെ സംഘടനയ്‌ക്കെതിരെ എസ്‌ഐടിക്ക് മുന്നില്‍ സാന്ദ്ര തോമസ് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് അച്ചടക്ക നടപടി എന്ന പേരില്‍ സാന്ദ്രയെ നിര്‍മാതാക്കളുടെ സംഘടനയില്‍ നിന്ന് പുറത്താക്കിയത്. തന്നോട് ലൈംഗിക ചുവയോടെ സംസാരിച്ചു എന്ന പരാതിയിലാണ് സാന്ദ്ര തോമസ് എസ്‌ഐടിക്ക് മുന്നില്‍ പരാതി നല്‍കിയത്.
താന്‍ നല്‍കിയ പരാതിയില്‍ കൃത്യമായ തെളിവുകള്‍ തന്റെ പക്കല്‍ ഉണ്ടെന്നും അത് എസ്ഐടിക്ക് കൈമാറിയിട്ടുണ്ടെന്നും സാന്ദ്ര തോമസ് നേരത്തെ ന്യൂസ് മലയാളത്തോട് പ്രതികരിച്ചിരുന്നു. നിര്‍മാതാവായ തനിക്ക് ഇതാണ് അവസ്ഥയെങ്കില്‍ അഭിനേതാക്കളും ടെക്‌നീഷ്യന്മാരുമായ സ്ത്രീകള്‍ക്ക് വേണ്ടി മിണ്ടാന്‍ പോലും പറ്റില്ലെന്നും സാന്ദ്ര തോമസ് പറഞ്ഞു.