പ്രതിനിധി സമ്മേളനം നാളെ രാവിലെ ടൗൺഹാളിൽ പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും. കോടിയേരി ബാലകൃഷ്‌ണൻ നഗറിലാണ് പ്രതിനിധി സമ്മേളനം. 44 നിരീക്ഷകരും അതിഥികളും ഉൾപ്പടെ 530 പേരാണ് ഇത്തവണ പ്രതിനിധികളായിട്ടുള്ളത്.
സിപിഐഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് കൊടിയേറി.ആശ്രാമം മൈതാനിയിലെ സീതാറാം യെച്ചൂരി നഗറിൽ സ്വാഗത സംഘം ചെയർമാൻകൂടിയായ മന്ത്രി കെ.എൻ. ബാലഗോപാലാണ് പതാക ഉയർത്തിയത്. ദീപശിഖാ- പതാക- കൊടിമര ജാഥകൾ വൈകിട്ടോടെ ആശ്രാമം മൈതാനത്ത് സംഗമിച്ചു.
പ്രതിനിധി സമ്മേളനം നാളെ രാവിലെ ടൗൺഹാളിൽ പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും. കോടിയേരി ബാലകൃഷ്‌ണൻ നഗറിലാണ് പ്രതിനിധി സമ്മേളനം. 44 നിരീക്ഷകരും അതിഥികളും ഉൾപ്പടെ 530 പേരാണ് ഇത്തവണ പ്രതിനിധികളായിട്ടുള്ളത്. സമ്മേളനത്തിൻ്റെ അവസാന ദിനമായ 9 ന് 25000 റെഡ് വോളൻ്റിയർമാർ അടക്കം രണ്ടര ലക്ഷം പേർ അണിനിരക്കുന്ന റാലി നടക്കും. മധുരയിൽ ഏപ്രിൽ 2 മുതൽ 6 വരെ നടക്കുന്ന 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി മാർച്ച് 6 മുതൽ 9 വരെയാണ് സംസ്ഥാന സമ്മേളനം.
സിപിഐഎം സംസ്ഥാന സമ്മേളനത്തിൽ നവകേരള രേഖ നാളെ വൈകീട്ട് മുഖ്യമന്ത്രി അവതരിപ്പിക്കും. നവ കേരളത്തിനുള്ള പുതുവഴികളിൽ നാല് മണിക്കൂർ ചർച്ച നടത്തും. പ്രതിനിധി സമ്മേളനത്തിൽ എകെ ബാലൻ പതാകയുയർത്തും. പ്രമേയ കമ്മിറ്റിയെ തോമസ് ഐസക്ക് നയിക്കും. ഇന്ന് ചേർന്ന സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം.