fbwpx
എബ്രാം ഖുറേഷിയ്ക്ക് ശേഷം ഷണ്‍മുഖം എത്തും; തുടരും മെയ് റിലീസ്?
logo

ന്യൂസ് ഡെസ്ക്

Last Updated : 06 Mar, 2025 09:51 AM

ജനുവരിയില്‍ റിലീസ് ചെയ്യാനിരുന്ന ചിത്രത്തിന്റെ റിലീസ് വൈകുന്നത് വലിയ തരത്തില്‍ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു

MALAYALAM MOVIE


2025ല്‍ പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാലിന്റെ തുടരും. തരുണ്‍ മൂര്‍ത്തിയാണ് ചിത്രത്തിന്റെ സംവിധായകന്‍. മുണ്ടുടുത്ത് സാധാരണക്കാരനായാണ് മോഹന്‍ലാല്‍ സിനിമയില്‍ എത്തുന്നത്. 15 വര്‍ഷത്തിന് ശേഷം മോഹന്‍ലാല്‍-ശോഭന കോമ്പോ സ്‌ക്രീനിലെത്തുന്ന എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മോഹന്‍ലാലും ശോഭനയും ഒന്നിക്കുന്ന 56-ാമത്തെ ചിത്രമാണിത്.

ജനുവരിയില്‍ റിലീസ് ചെയ്യാനിരുന്ന ചിത്രത്തിന്റെ റിലീസ് വൈകുന്നത് വലിയ തരത്തില്‍ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍ ചിത്രം എമ്പുരാന് ശേഷമെ റിലീസ് ഉണ്ടാവുകയുള്ളു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മെയ് 2ന് ചിത്രം തിയേറ്ററിലെത്തുമെന്നാണ് ഒടിടി പ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിരവധി എക്‌സ് ഹാന്‍ഡിലുകളും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അങ്ങനെ വന്നാല്‍ ചിത്രം സൂര്യയുടെ റെട്രോയുമായി ക്ലാഷ് റിലീസായിരിക്കും. മെയ് 1നാണ് റെട്രോ തിയേറ്ററിലെത്തുന്നത്. എന്നിരുന്നാലും ഇതേ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും തന്നെ പുറത്തുവന്നിട്ടില്ല. എമ്പുരാന്‍ റിലീസ് ചെയ്യുന്ന ദിവസം തുടരുമിന്റെ ടീസര്‍ പുറത്തുവിടുമെന്നും സൂചനയുണ്ട്.

കെ ആര്‍ സുനിലിന്റെ കഥയ്ക്ക് തിരക്കഥ എഴുതിയിരിക്കുന്നത് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ്. ഷണ്‍മുഖന്‍ എന്ന ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 99 ദിവസമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. പല ഷെഡ്യൂളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. നവംബറില്‍ മോഹന്‍ലാല്‍ ചിത്രത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയിരുന്നു.

രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്താണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മോഹന്‍ലാല്‍, ശോഭന എന്നിവര്‍ക്കൊപ്പം ബിനു പപ്പു, മണിയന്‍ പിള്ള രാജു, ഫര്‍ഹാന്‍ ഫാസില്‍ എന്നിവരും ചിത്രത്തിലുണ്ട്. അതുകൂടാതെ നിരവധി പുതുമുഖങ്ങളും സിനിമയില്‍ അഭിനയിക്കുന്നുണ്ട്.

എഡിറ്റിംഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സംഗീതം ജേക്സ് ബിജോയ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ഗോവിന്ദ്, കലാസംവിധാനം ഗോകുല്‍ ദാസ്, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് പട്ടണം റഷീദ്, നിര്‍മ്മാണ നിയന്ത്രണം ഡിക്സണ്‍ പൊടുത്താസ്, കോ ഡയറക്ടര്‍ ബിനു പപ്പു.


KERALA
AI മൂലം തൊഴിലവസരങ്ങൾ ഇല്ല, അഗ്നിപർവതം പൊട്ടുന്നത് പോലെ യുവാക്കൾ തെരുവിൽ ഇറങ്ങുന്ന കാലം വിദൂരമല്ല: എ.കെ. ആൻ്റണി
Also Read
user
Share This

Popular

KERALA
KERALA
"എംഎസ് സൊല്യൂഷനെ തകര്‍ക്കാൻ പ്രമുഖ സ്ഥാപനം ശ്രമിക്കുന്നു, പിന്നില്‍ ഗൂഢാലോചന"; ക്രൈംബ്രാഞ്ചിൽ കീഴടങ്ങിയതിന് പിന്നാലെ ഷുഹൈബ്