തിക്കോടി കല്ലകം ബീച്ചില്‍ നിന്ന് മത്സ്യബന്ധനത്തിനുപോയ മൂന്നംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്
കൊയിലാണ്ടി തിക്കോടിയിൽ മത്സ്യബന്ധനത്തിനിടെ തോണി മറിഞ്ഞ് ഒരാൾ മരിച്ചു. പുതിയവളപ്പില്‍ പാലക്കുളങ്ങരകുനി ഷൈജു(40) ആണ് മരിച്ചത്. തിക്കോടി കല്ലകം ബീച്ചില്‍ നിന്ന് മത്സ്യബന്ധനത്തിനുപോയ മൂന്നംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്.
ALSO READ: കരുനാഗപ്പള്ളി കൊലപാതകം: കൊലയാളി സംഘത്തിൽ നാലുപേർ, ഒരാൾ കസ്റ്റഡിയിൽ
ശക്തമായ കാറ്റില്‍ തോണി മറിയുകയായിരുന്നു. മറ്റു തേണിക്കാരാണ് ഇവരെ കരക്കെത്തിച്ചത്. എലത്തൂര്‍ കോസ്റ്റല്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.