കോൺഗ്രസിന് വിജയത്തിൽ കുറഞ്ഞതൊന്നുമില്ലെന്നും, സരിൻ്റെ സ്ഥാനാർഥിത്വം പ്രശ്നമല്ലെന്നും രാഹുൽ
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ വികസനവും രാഷ്ട്രീയവും ചർച്ച ചെയ്യുമെന്ന് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. കോൺഗ്രസിന് വിജയത്തിൽ കുറഞ്ഞതൊന്നുമില്ലെന്നും, സരിൻ്റെ സ്ഥാനാർഥിത്വം പ്രശ്നമല്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
അതേസമയം പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ എസ്ഡിപിഐ വോട്ടുകൾ കോൺഗ്രസിന് വേണ്ടെന്ന് ഷാഫി പറമ്പിൽ എംപി വ്യക്തമാക്കി. വർഗ്ഗീയ വോട്ടുകൾ വേണ്ട എന്ന് രാഹുൽ മാങ്കൂട്ടത്തിൽ തന്നെ മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. ഡോ.പി സരിൻ സ്ഥാനാർഥിയായതിലും സരിന്റെ ആരോപണങ്ങളിലും സന്തോഷമുണ്ട്. അതിന്റെ കാരണം ഫലം അറിയുമ്പോൾ മനസ്സിലാകുമെന്നും ഷാഫി പറമ്പിൽ ന്യൂസ് മലയാളം ബിഗ് ബൈ ക്രോസ് ഫയറിൽ പറഞ്ഞു.
എന്നാൽ മൂവർ സംഘമെന്ന സരിന്റെ ആരോപണങ്ങൾക്ക് ഷാഫി മറുപടി നനൽകിയില്ല. എസ്ഡിപിഐ വോട്ടുകൾ പാലക്കാടും കോൺഗ്രസിന് വേണ്ട എന്നത് തന്നെയാണ് നിലപാടെന്നും ഷാഫി വ്യക്തമാക്കി. പാലക്കാട് യുഡിഎഫിന് ജനങ്ങളുമായി ആണ് ഡീൽ. തൃശൂരിലെ പോലെ പാലക്കാട് ഡീൽ ഉണ്ടാക്കാൻ സിപിഎമ്മിന് കഴിയില്ലന്നും ഷാഫി പറഞ്ഞു.