fbwpx
DYFI പ്രവര്‍ത്തകന്‍ റിജിത്ത് വധം: ഒന്‍പത് RSS-BJP പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം
logo

ന്യൂസ് ഡെസ്ക്

Last Updated : 07 Jan, 2025 01:49 PM

2005 ഒക്ടോബര്‍ മൂന്നിനാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ റിജിത്ത് കൊല്ലപ്പെട്ടത്

KERALA


കണ്ണൂര്‍ കണ്ണപുരത്തെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ റിജിത്തിനെ കൊലപ്പെടുത്തിയ കേസിൽ എല്ലാ പ്രതികൾക്കും ജീവപര്യന്തം.  പ്രതികള്‍ 1,10,000 രൂപ വീതം പിഴയും അടയ്ക്കണം. 1,2,4,5,6,10 പ്രതികൾക്ക് 18 വർഷം തടവാണ് വിധിച്ചിരിക്കുന്നത്. റിജിത്ത് വധക്കേസില്‍ ഒന്‍പത് പ്രതികളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. 19 വര്‍ഷങ്ങള്‍ക്കു ശേഷമാണ് കേസില്‍ വിധി വരുന്നത്. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. പത്ത് പ്രതികളുണ്ടായിരുന്ന കേസിൽ പത്താം പ്രതി അജേഷ് വാഹനാപകടത്തിൽ  മരണപ്പെട്ടിരുന്നു. 


ഇന്ത്യൻ ശിക്ഷാ നിയമത്തിലെ കൊലപാതകം(302),  വധശ്രമം(307),  അന്യായമായി സംഘംചേരൽ(143),  സംഘം ചേർന്ന്‌ ലഹളയുണ്ടാക്കൽ (147),  തടഞ്ഞുവയ്‌ക്കൽ(341),  ഇതിനുപുറമേ 1,2,4,5,6 പ്രതികൾക്കെതിരെ ആയുധം ഉപയോഗിച്ച്‌ പരുക്കേൽപ്പിക്കൽ(324) എന്നീ വകുപ്പുകളാണ് ചുമത്തിയിരക്കുന്നത്.


Also Read: DYFI പ്രവര്‍ത്തകന്‍ റിജിത്ത് വധം: 9 RSS-BJP പ്രവര്‍ത്തകര്‍ കുറ്റക്കാര്‍; വിധി 19 വര്‍ഷങ്ങള്‍ക്കു ശേഷം



2005 ഒക്ടോബര്‍ മൂന്നിനാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ റിജിത്ത് കൊല്ലപ്പെട്ടത്. കണ്ണപുരം തച്ചങ്കണ്ടിയാല്‍ ക്ഷേത്രത്തിനടുത്തു വെച്ച് രാത്രി സുഹൃത്തുക്കള്‍ക്കൊപ്പം നടന്നു വരികയായിരുന്ന റിജിത്തിനെ ആര്‍എഎസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചു കൊല്ലുകയായിരുന്നു. റിജിത്തിനൊപ്പമുണ്ടായിരുന്ന മൂന്ന് പേര്‍ക്കും ആക്രമണത്തില്‍ പരുക്കേറ്റിരുന്നു. ക്ഷേത്രത്തില്‍ ശാഖ തുടങ്ങുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

2005 ൽ നടന്ന കേസ് 5 ജഡ്ജിമാർ മാറി പരിഗണിക്കുന്ന സാഹചര്യവുമുണ്ടായിരുന്നു. വളപട്ടണം സിഐ ആയിരുന്ന ടി പി പ്രേമരാജനാണ് കേസ് അന്വേഷിച്ചത്. 2006 ഒക്ടോബർ 3 ന് കേസിൽ കുറ്റപത്രം സമർപ്പിച്ചു. ഇതിനിടെ പ്രതികൾ കോടതിക്കെതിരെ പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചതും, കോവിഡും, സ്പെഷ്യൽ പ്രോസിക്യൂട്ടർ ആയി ബി.പി. ശശീന്ദ്രനെ നിയമിക്കണമെന്ന കുടുംബത്തിന്റെ ആവശ്യവും വിചാരണ നീളാൻ കാരണമായി. കേസില്‍ 28 സാക്ഷികളെ കോടതി വിസ്തരിച്ചു. 59 രേഖകളും 50 തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി.


റിജിത്ത് വധക്കേസ് പ്രതികൾ

1) വയക്കോടൻ വി.വി. സുധാകരൻ

2) കോത്തില താഴെ വീട്ടിൽ ജയേഷ്

3) കോത്തില താഴെ വീട്ടിൽ അജേഷ് (മരണപ്പെട്ടു )

4) ചാങ്കുളത്തു പറമ്പിൽ സി.പി. രഞ്ജിത്ത്

5) പുതിയപുരയിൽ പി.പി. അജീന്ദ്രൻ

6) ഇല്ലിക്കവളപ്പിൽ ഐ.വി. അനിൽകുമാർ

7) പുതിയപുരയിൽ രാജേഷ് പി.പി.

8) വടക്കേവീട്ടിൽ വി.വി. ശ്രീകാന്ത്

9) വടക്കേവീട്ടിൽ വി.വി. ശ്രീജിത്ത്

10) തെക്കേവീട്ടിൽ ടി .വി. ഭാസ്കരൻ

Also Read
user
Share This

Popular

NATIONAL
WORLD
വോട്ടര്‍പട്ടികയില്‍ ഇടംനേടി ആന്‍ഡമാനിലെ ജറാവകള്‍; 19 പേർക്ക് ഐഡി കാര്‍ഡുകള്‍ വിതരണം ചെയ്തു