fbwpx
മാധ്യമ പ്രവർത്തകർക്കെതിരായ പട്ടി പരാമർശം: "കൃഷ്ണദാസിൻ്റേത് ഒറ്റപ്പെട്ട വാക്ക്", അതേക്കുറിച്ച് തർക്കിക്കേണ്ടെന്ന് സിപിഎം നേതൃത്വം
logo

ന്യൂസ് ഡെസ്ക്

Last Updated : 26 Oct, 2024 05:29 PM

കൃഷ്ണദാസിൻ്റേത് ഒറ്റപ്പെട്ട വാക്കാണെന്നും, മാധ്യമ പ്രവർത്തകരോട് ഏതെങ്കിലും തരത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ ഇല്ലെന്നായിരുന്നു എ. വിജയരാഘവൻ്റെ പ്രതികരണം

KERALA

എം. വി ഗോവിന്ദൻ (സിപിഎം സംസ്ഥാന സെക്രട്ടറി), ഇ.എൻ. സുരേഷ് ബാബു (സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി)


മാധ്യമ പ്രവർത്തകർക്കെതിരായ വിവാദ പരാമർശത്തിൽ പ്രതികരണവുമായി സിപിഎം നേതൃത്വം. കൃഷ്ണദാസിൻ്റേത് ഒറ്റപ്പെട്ട വാക്കാണെന്നും, ആ ഒറ്റൊരു വാക്കിനെക്കുറിച്ച് തർക്കിക്കേണ്ടതില്ലെന്നുമാണ് നേതൃത്വത്തിൻ്റെ അഭിപ്രായം. ശക്തമായ വിമർശനത്തിന് നല്ല ഭാഷയാണ് ഉപയോഗിക്കേണ്ടത്. എല്ലാവരും നല്ല പദങ്ങൾ ഉപയോഗിക്കണമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞത്.

പാലക്കാട്ടെ പ്രയോഗം ആപേക്ഷികമാണെന്നും സുന്ദരമായ ഭാഷ ഉപയോഗിക്കുന്നതാണ് നല്ല വിമർശനത്തിന് അടിസ്ഥാനപരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങൾക്ക് മാധ്യമ പ്രവർത്തകർക്ക് കിട്ടിക്കൊണ്ടിരിക്കുന്ന പദങ്ങളാണ് ഇത്. ഷുക്കൂർ വികരത്തോടെ പറഞ്ഞ വിഷയം മാധ്യമങ്ങൾ മൊതലെടുക്കുകയായിരുന്നു. ഇത് സിപിഎമ്മിലേക്കും ജില്ലാ സെക്രട്ടറിയിലേക്കും വഴിതിരിച്ചു വിടുകയായിരുന്നുവെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

കൃഷ്ണദാസിൻ്റേത് ഒറ്റപ്പെട്ട വാക്കാണെന്നും, മാധ്യമ പ്രവർത്തകരോട് ഏതെങ്കിലും തരത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ ഇല്ലെന്നായിരുന്നു എ. വിജയരാഘവൻ്റെ പ്രതികരണം. മാധ്യമ പ്രവർത്തനം എന്ന് പറഞ്ഞാൽ സമൂഹത്തിലെ ജനാധിപത്യ പ്രവർത്തനമാണ്. ഇടതുപക്ഷ വിരുദ്ധമായ വിമർശനം ആവാമെന്നും അതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. തെറ്റായ കാര്യങ്ങൾ പറയുമ്പോൾ സ്വാഭാവികമായും തിരിച്ചുപറയും. സിപിഎമ്മിൻ്റെ നിലപാട് മാധ്യമ പ്രവർത്തകരോട് സ്നേഹവും സൗഹൃദവും വേണമെന്നതാണ്. ഒരു പദത്തെ മാത്രം അടർത്തിയെടുത്ത് വിശകലനം ചെയ്യരുത്. വിമർശനങ്ങൾക്കും അല്ലാതെയും നല്ല പദപ്രയോഗങ്ങൾ ഉപയോഗിക്കണമെന്നും എ. വിജയരാഘവൻ വ്യക്തമാക്കി.

ALSO READ: എൽഡിഎഫ് കൺവെൻഷനിൽ ഷുക്കൂർ; മാധ്യമപ്രവര്‍ത്തകര്‍ ഇറച്ചിക്കടയ്ക്ക് മുന്നില്‍ നില്‍ക്കുന്ന പട്ടിയെപ്പോലെയെന്ന് സിപിഎം നേതാവ്


ചില മാധ്യമങ്ങൾ സിപിഎമ്മിലാകെ കുഴപ്പമാണെന്ന് പ്രചരിപ്പിക്കുകയായിരുന്നു. പാലക്കാട് സിപിഎമ്മിനെ കുഴപ്പത്തിലാക്കാൻ ശ്രമിച്ചതിൻ്റെ പ്രതികരണമാണ് എൻ.എൻ. കൃഷ്ണദാസ് നടത്തിയത്. അത് സിപിഎമ്മിൻ്റെ രീതിയല്ല. കോൺഗ്രസിനേയും സിപിഎമ്മിനേയും ഒരു പോലെ താരതമ്യം ചെയ്യേണ്ടെന്നും എ. വിജയരാഘൻ പറഞ്ഞു. കൃഷ്ണദാസ് പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലിയാണെന്നും പാർട്ടിക്ക് അതിൽ യോജിപ്പില്ലെന്നുമാണ് പാലക്കാട് പാർട്ടി ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിൻ്റെ അഭിപ്രായം.


കൃഷ്ണദാസ് പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലിയാണെന്നും പാർട്ടിക്ക് അതിൽ യോജിപ്പില്ലെന്നും ഇ.എൻ. സുരേഷ് ബാബു അറിയിച്ചു. പലരും പല ശൈലിയിൽ പ്രതികരിക്കും. അത് വിഷയമാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റു പാർട്ടിയുമായോ പാർട്ടി പ്രവർത്തകരുമായോ, സിപിഎം അംഗങ്ങളെ താരതമ്യം ചെയ്തത് ശരിയല്ല. മാധ്യമങ്ങളുടെ വിശ്വസ്യത തകർന്നു പോകും.


ALSO READ: കോൺഗ്രസ്‌ പരാജയപ്പെട്ടാൽ ജീവിക്കാൻ അനുവദിക്കില്ല; തടി വേണോ, ജീവൻ വേണോ എന്ന് ഓർക്കണം: വിമതർക്ക് കെ. സുധാകരൻ്റെ ഭീഷണി


വികാരത്തിന് പുറത്താണ് ഷുക്കൂറിൻ്റെ പ്രതികരണം. അല്ലാതെ പാർട്ടി വിടില്ലെന്ന് നേരത്തെ നേതൃത്വം വ്യക്തമാക്കിയിരുന്നു. മാധ്യമ പ്രവർത്തകരുടെ ശൈലി ഒരു പോലെയല്ല സമീപിക്കുന്നത്. അതുപോലെ തന്നെയാണ് പാർട്ടിയിലുള്ളവരും. അവർക്കിടയിലും വ്യത്യസ്തത പുലർത്തുന്നുണ്ട്. എന്നാലും ജനങ്ങൾക്ക് സ്വീകാര്യമല്ലാത്ത കാര്യം പറയരുത് എന്ന് തന്നെയാണ് പാർട്ടി നിലപാടെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി.

ഇന്നലെ രാവിലെയോടെയാണ് പാലക്കാട് സിപിഎം പാലക്കാട് ഏരിയാ കമ്മിറ്റി അംഗം ഷുക്കൂർ പാർട്ടി വിടുന്നതായും കോൺഗ്രസിൽ ചേരുമെന്നുമുള്ള തരത്തിലുള്ള പ്രചരണം ഉണ്ടായത്. എന്നാൽ ഈ വാർത്ത നിഷേധിച്ചുകൊണ്ട് നേതൃത്വം തന്നെ രംഗത്തെത്തിയിരുന്നു. കൂടാതെ ഷുക്കൂർ പാലക്കാട് നടന്ന എൽഡിഎഫ് കൺവെൻഷനിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.

ഈ യോഗത്തിൽ സംസാരിക്കവെയാണ് പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം എൻ.എൻ. കൃഷ്ണദാസ് മാധ്യമ പ്രവർത്തകർക്ക് നേരെ രൂക്ഷ വിമർശനം  ഉന്നയിച്ചത്. ഷുക്കൂറിൻ്റെ പ്രതികരണം എടുക്കാനെത്തിയ മാധ്യമ പ്രവർത്തകർക്ക് നേരെയായിരുന്നു കൃഷ്ണദാസ് രൂക്ഷമായ ഭാഷയിൽ വിമർശനം ഉന്നയിച്ചത്. ഇറച്ചിക്കടയ്ക്ക് മുന്നിലിരിക്കുന്ന പട്ടികളെ പോലെയാണ് മാധ്യമ പ്രവർത്തകർ എന്നായിരുന്നു കൃഷ്ണദാസ് വിമർശനം.


NATIONAL
സാമൂഹിക പുരോഗതിയുടെയും പരിഷ്കാരങ്ങളുടെയും യുഗം സമ്മാനിച്ച മൻമോഹൻ; അനുസ്മരിച്ച് നേതാക്കൾ
Also Read
user
Share This

Popular

KERALA
KERALA
'ലോക രക്ഷകനെ കാത്തിരിക്കുകയായിരുന്നു, ആ സമയത്താണ് ചോദിക്കാതെ BJP അധ്യക്ഷന്‍ കേക്കുമായി കയറി വന്നത്'