fbwpx
അറുതിയില്ലാത്ത ആനക്കലി; നാട്ടാനകൾ ഇടയുന്നത് ആവർത്തിക്കുന്നതെന്ത്?
logo

ന്യൂസ് ഡെസ്ക്

Last Updated : 04 Mar, 2025 06:32 PM

ആനകളുടെ ജോലിഭാരം കൂടിയതാണ് നാട്ടാനകൾ ഇടയാൻ കാരണമാകുന്നതെന്ന് പ്രശസ്ത ആന ചികിത്സകൻ ഡോ.ഗിരിദാസ് പറയുന്നു.നാട്ടാന പരിപാലനത്തിന് ഒരു ചട്ടം നിലവിലുള്ള നാടാണിത്. ആ ചട്ടം നിലനിൽക്കെ ഇവിടെ നാട്ടാനകളിടയുന്നത് ഇവ്വിധം ആവർത്തിക്കുന്നത് എന്തുകൊണ്ടാണ്?. 2012 ലാണ് സംസ്ഥാന വനം വകുപ്പ് നാട്ടാന പരിപാലന ചട്ടം പരിഷ്കരിച്ചത്. ആന എഴുന്നള്ളത്തുമായി ബന്ധപ്പെട്ട വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ ഇതിലുണ്ട്.

KERALA


സംസ്ഥാനത്ത് നാട്ടാന ആക്രമണങ്ങൾക്ക് അറുതിയില്ല. കഴിഞ്ഞ ദിവസം രാത്രി പത്തനംതിട്ട തിരുവല്ലം ക്ഷേത്രത്തിൽ ആന ഇടഞ്ഞ് ഒമ്പത് പേർക്ക് പരിക്കേറ്റു. നാട്ടാനകൾ മനുഷ്യരെ ചുഴറ്റിയെറിയുന്നതും ചവിട്ടി ക്കൊല്ലുന്നതും പതിവാകുകയാണ്. ആഘോഷങ്ങളിൽ ആനയെ പങ്കെടുപ്പിക്കുന്നതിനുള്ള നിയന്ത്രണങ്ങൾക്കെതിരെ പക്ഷേ ആനപ്രേമികളും ആഘോഷകമ്മിറ്റികളും ഒറ്റക്കെട്ടാണ്. നാട്ടാന പരിപാലനച്ചട്ടവും പരിഷ്കരിക്കണ്ടേത് ആവശ്യമാണ്.


നാട്ടാനക്കലിയും നിസ്സാരമായി കാണേണ്ട കാര്യമല്ല. ആഘോഷങ്ങൾക്കിടെ ആന വിരണ്ടോടി ഉണ്ടാകുന്ന അപക ടങ്ങൾ. ഉത്സവങ്ങൾക്ക്, ഉറൂസിന്, പള്ളിപ്പെരുന്നാളിന്, സാംസ്കാരിക രാഷ്ട്രീയ പരിപാടികൾക്ക് ഒക്കെയും ആനയെഴുന്നള്ളിപ്പ് ആചാരവും നിർബന്ധവുമെല്ലാമാകുമ്പോൾ ആവർത്തിക്കുന്ന ദുരന്തങ്ങൾ.

തിരൂർ പുതിയങ്ങാടി നേർച്ചക്കിടെ ആനയിടഞ്ഞ സംഭവം. ആന ഒരാളെ ചുഴറ്റിയെറിയുന്ന ദൃശ്യം ഞെട്ടലോടെ നമ്മൾ കണ്ടു. തൃശൂർ ചിറ്റാട്ടുകരയിൽ ഉത്സവത്തിനിടെ ആനയിടഞ്ഞപ്പോൾ പൊലിഞ്ഞത് ഒരു ജീവൻ. ആലപ്പുഴയിൽ പെരുമ്പളത്ത് ക്ഷേത്രം ശാന്തി മണിക്കൂറുകളോളം ആനപ്പുറത്ത് കുടുങ്ങി. ഏറ്റവും ഒടുവിൽ കോഴിക്കോട് കൊയിലാണ്ടിയിൽ ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞ സംഭവം. മരണം മൂന്ന്.


Also Read; ആറ്റുകാൽ പൊങ്കാല ഉത്സവം നാളെ ആരംഭിക്കും; അവസാന റൗണ്ട് അവലോകന യോഗം പൂർത്തിയായതായി വി.എൻ. വാസവൻ


ആനകളുടെ ജോലിഭാരം കൂടിയതാണ് നാട്ടാനകൾ ഇടയാൻ കാരണമാകുന്നതെന്ന് പ്രശസ്ത ആന ചികിത്സകൻ ഡോ.ഗിരിദാസ് പറയുന്നു.നാട്ടാന പരിപാലനത്തിന് ഒരു ചട്ടം നിലവിലുള്ള നാടാണിത്. ആ ചട്ടം നിലനിൽക്കെ ഇവിടെ നാട്ടാനകളിടയുന്നത് ഇവ്വിധം ആവർത്തിക്കുന്നത് എന്തുകൊണ്ടാണ്?. 2012 ലാണ് സംസ്ഥാന വനം വകുപ്പ് നാട്ടാന പരിപാലന ചട്ടം പരിഷ്കരിച്ചത്. ആന എഴുന്നള്ളത്തുമായി ബന്ധപ്പെട്ട വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ ഇതിലുണ്ട്.

എഴുന്നള്ളത്തുകള്‍ക്ക് ആനകള്‍ തമ്മില്‍ ആവശ്യമായ അകലം പാലിക്കണം. മദപ്പാടുള്ള ആനകളെ എഴുന്നള്ളത്തിന് ഉപയോഗിക്കരുത്...രോഗം ബാധിച്ചതോ മുറിവുള്ളവയോ ക്ഷീണിച്ചതോ ഗര്‍ഭിണിയായതോ ആയ അനകളെ എഴുന്നള്ളത്തിന് ഉപയോഗിക്കരുത്. നട്ടുച്ച വെയിലില്‍ വിശ്രമമില്ലാതെ ദീര്‍ഘനേരം ആനകളെ നടത്തരുത്. ആനകൾക്ക് അസ്വസ്ഥതയുണ്ടാകും വിധം ഉഗ്രശബ്‌ദത്തില്‍ പടക്കം പൊട്ടിക്കാൻ അനുവദിക്കരുത്....അഞ്ചിലധികം ആനകള്‍ പങ്കെടുക്കുന്ന എഴുന്നള്ളിപ്പുകള്‍ക്ക് ഒരു വെറ്ററിനറി ഡോക്‌ടറുടെ സേവനം ഉറപ്പാക്കണം.എഴുന്നള്ളത്തിന് 72 മണിക്കൂറിനു മുമ്പെങ്കിലും തൊട്ടടുത്ത ഫോറസ്റ്റ് റേഞ്ച് ഓഫീസിലോ പോലീസ് സ്‌റ്റേഷനിലോ എഴുന്നള്ളത്തു സംബന്ധിച്ച അറിയിപ്പു നല്‍കണം.അങ്ങനെ നീളുന്നു നിർദേശങ്ങളുടെ നിര.


ഇതിനിടെയാണ് ആനയെഴുന്നള്ളിപ്പിന് കടുത്ത നിയന്ത്രണങ്ങൾ ഹൈക്കോടതി നിർദേശിച്ചത്. അതിനെതിരെ ദേവസ്വങ്ങളും ക്ഷേത്രക്കമ്മിറ്റികളും ഒറ്റക്കെട്ടായി പൊരുതി. വ്യവഹാരത്തിനൊടുവിൽ ഹൈക്കോടതി പുറപ്പെടുവിച്ച മാർഗ്ഗ രേഖ അപ്രായോഗികമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. നാട്ടാന പരിപാലന ചട്ടത്തിലെ വ്യവസ്ഥകൾ പാലിച്ച് ആനയെഴുന്നള്ളിപ്പ് നടത്താൻ ദേവസ്വങ്ങൾക്ക് സുപ്രീം കോടതി അനുമതിയും നൽകി.


Also Read; തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ ആനയിടഞ്ഞ സംഭവം: ദേവസ്വം ജീവനക്കാരുൾപ്പടെ നാലുപേർക്കെതിരെ കേസ്


നാട്ടാനക്കാലിക്ക് ഒരറുതിയും ഇല്ലാതെയാകുമ്പോൾ, മരണങ്ങൾ ആവർത്തിക്കുമ്പോൾ. നിലവിലുള്ള നാട്ടാന പരിപാലന ചട്ടമെങ്കിലും കൃത്യമായി പാലിച്ചെങ്കിൽ എന്ന് ചിന്തിച്ചുപോകും.നമുക്ക് ഒരു ജീവന് പകരം വയ്ക്കാൻ മറ്റൊന്നുമില്ലല്ലോ. ഇടയുന്ന ആനയക്ക് കാടെന്നും നാടെന്നുമില്ലല്ലോ. നാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണമുണ്ടായാൽ നഷ്ടപരിഹാരം സംബന്ധിച്ച കാര്യങ്ങൾ തീരുമാനിക്കാൻ പ്രത്യേക നിയമം പോലും കേരളത്തിലില്ലെന്ന് ഹെറിറ്റേജ് അനിമല്‍ ടാസ്‌ക് ഫോഴ്‌സ് സെക്രട്ടറി വെങ്കിടാചലം.


ഉത്സവങ്ങളാകട്ടെ, സംഘടനകളുടെയോ സ്ഥാപനങ്ങളുടേയോ ആഘോഷങ്ങളാകട്ടെ. മനുഷ്യരുടെ സന്തോഷത്തിനാണ് മനുഷ്യരുണ്ടാക്കിയ എല്ലാ ആഘോഷങ്ങളും. അതിൽ ജീവനുകൾ പൊലിയാതിരിക്കാൻ, എന്നേക്കുമുള്ള നഷ്ടങ്ങൾ ഉണ്ടാവാതിരിക്കാൻ ഏറ്റവും വലിയ ശ്രദ്ധ വേണം. അതിന് നമ്മൾ തന്നെയുണ്ടാക്കിയ ചട്ടങ്ങളും നിയമങ്ങളും പാലിക്കപ്പെടണം.ആദ്യം പറഞ്ഞതുപോലെ ആന അടിസ്ഥാനപരമായി ഒരു വന്യജീവിയാണ്. അതിനെ മെരുക്കാനേ ആകൂ ഇണക്കാനാകില്ല.

MOVIE
അനശ്വര രാജൻ- ദീപു കരുണാകരൻ തർക്കം; ഇടപെട്ട് എഎംഎംഎ,ശനിയാഴ്ച യോഗം വിളിച്ചു
Also Read
user
Share This

Popular

Champions Trophy 2025
KERALA
CHAMPIONS TROPHY 2025 | ഓസീസിനെ പാക്ക് ചെയ്തു; ഫൈനലില്‍ എതിരാളികളെ കാത്ത് ഇന്ത്യ