ഭരണം കിട്ടില്ലെങ്കിലും മുഖ്യമന്ത്രി ആരാണെന്നാണ് യുഡിഎഫിൽ ചർച്ചയെന്നും എം. വി. ഗോവിന്ദൻപരിഹസിച്ചു.ഒടുവിൽ കുഞ്ഞാലിക്കുട്ടി വരെ അവരുടെ ലിസ്റ്റിൽ വന്നുവെന്നും ഗോവിന്ദൻ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മാന്യനായിരുന്നു.ഇപ്പോൾ പ്രകോപനം ഉണ്ടാക്കുന്നതിന് പിന്നിൽ കനഗോലു ആണെന്നും അദ്ദേഹം വിമർശനം ഉയർത്തി.
സർക്കാരിനെ പുകഴ്‌ത്തിയ ലേഖന വിവാദത്തിൽ ശശി തരൂരിനെ പിന്തുണച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ. ന്യൂസ് മലയാളം പ്രത്യേക അഭിമുഖ പരിപാടി ക്രോസ് ഫയറിലായിരുന്നു പ്രതികരണം. തരൂരിൻ്റെ നിലപാട് മാറിയിട്ടില്ല.രാഷ്ട്രീയ സമ്മർദ്ദം കൊണ്ട് മാത്രമാണ് അഭിപ്രായം ഇടയ്ക്ക് മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു.തരൂർ എൽഡിഎഫിന് തുടർഭരണം ഉണ്ടാകുമെന്ന് വിശ്വസിക്കുന്നയാളാണ്. മുല്ലപ്പള്ളിയും എൽഡിഎഫിന് വീണ്ടും അധികാരം കിട്ടുമെന്ന് പ്രതീക്ഷിക്കുന്ന നേതാവെന്നും അദ്ദേഹം പറഞ്ഞു.
ഭരണം കിട്ടില്ലെങ്കിലും മുഖ്യമന്ത്രി ആരാണെന്നാണ് യുഡിഎഫിൽ ചർച്ചയെന്നും എം. വി. ഗോവിന്ദൻപരിഹസിച്ചു.ഒടുവിൽ കുഞ്ഞാലിക്കുട്ടി വരെ അവരുടെ ലിസ്റ്റിൽ വന്നുവെന്നും ഗോവിന്ദൻ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മാന്യനായിരുന്നു.ഇപ്പോൾ പ്രകോപനം ഉണ്ടാക്കുന്നതിന് പിന്നിൽ കനഗോലു ആണെന്നും അദ്ദേഹം വിമർശനം ഉയർത്തി.
ആശാ വർക്കർമാരുടെ സമരത്തിൽ നിലപാട് വ്യക്തമാക്കി എം.വി ഗോവിന്ദൻ പ്രതികരിച്ചു. ആശാ വർക്കർമാരുടെ സമരം ശരിയാണ്
അതിന് ഞങ്ങൾ എതിരല്ല. ആശമാരുടെ ആനുകൂല്യം വർധിപ്പിക്കണമെന്ന് തന്നെയാണ് പാർട്ടി ആഗ്രഹിക്കുന്നത്. കേന്ദ്ര അവഗണന മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയാണ് സർക്കാരിൻ്റെ ബുദ്ധിമുട്ടിന് കാരണം.
ഈ കാരണം കൊണ്ടാണ് പല ആവശ്യങ്ങളും പെട്ടന്ന് പരിഹരിക്കാൻ കഴിയാത്തത്.അത് അവരെ ബോധ്യപ്പെടുത്തി മുന്നോട്ട് പോകും
ക്ഷേമ പെൻഷൻ 2500 ആക്കണമെന്ന് തന്നെയാണ് പാർട്ടി നിലപാടെന്നും,സാമ്പത്തിക പ്രശ്നങ്ങള്‍ മൂലമാണ് ക്ഷേമ പ്രവര്‍ത്തനങ്ങള്‍ പലതും മുടങ്ങുന്നതെന്നും എം വിഗോവിന്ദൻ പറഞ്ഞു.
അതേ സമയം പിണറായിക്ക് പ്രായ പരിധിയിൽ മാത്രമല്ല, മത്സരിക്കാനും ഇളവ് ഉണ്ടാകുമെന്ന് എം.വി ഗോവിന്ദൻ വ്യക്തമാക്കി. 75 വയസ് പൂർത്തിയായ ഒരാളും സംസ്ഥാന കമ്മിറ്റിയിൽ ഉണ്ടാകില്ല. മെമ്പർഷിപ്പ് കുറഞ്ഞാലും മദ്യപിക്കുന്ന പാർട്ടി അംഗങ്ങളെ പുറത്താക്കുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.സിപിഐഎം സംസ്ഥാന സമ്മേളനം ഊന്നൽ നൽകുക തുടർ ഭരണത്തിനെന്നും അതിന് പ്രാപ്തമാകുന്ന പാർട്ടി സംവിധാനത്തെ ശക്തിപ്പെടുത്തലാണ് ലക്ഷ്യം.
മൂന്നാം തവണ ഭരണം കിട്ടുമ്പോൾ മുഖ്യമന്ത്രി പിണറായിയാണോ അല്ലയോ എന്ന് ഇപ്പോൾ തീരുമാനിക്കേണ്ടതില്ല.പിണറായിയാണ് പാർട്ടിയുടെ ഏറ്റവും നേതൃ നിരയിലുള്ള നേതാവെന്നും, ആ രീതിയിൽ അങ്ങനെ പറയുന്നതിൽ കുഴപ്പമില്ലെന്നും സംസ്ഥാന സെക്രട്ടറി വിശദീകരിച്ചു.അതേ സമയം സംഘടന രംഗത്തും ഭരണത്തിലും പിണറായി വിജയന് ഇളവുണ്ടെന്നും പ്രായത്തിലും മത്സരിക്കുന്നതിലും ഇളവ് തുടരുമെന്നും എം. വി. ഗോവിന്ദൻ പറഞ്ഞു.