fbwpx
മൃഗങ്ങളോടൊപ്പം പ്രധാനമന്ത്രി; സന്ദർശനം അനന്ത് അംബാനിയുടെ വൻതാരയിൽ
logo

ന്യൂസ് ഡെസ്ക്

Posted : 04 Mar, 2025 09:24 PM

2024 ഫെബ്രുവരിയിലാണ് വന്യ ജീവികളുടെ ക്ഷേമത്തിനു വേണ്ടി 3000 ഏക്കർ സ്ഥലത്ത് റിലയൻസ് മൃഗസംരക്ഷണ കേന്ദ്രം ആരംഭിച്ചത്. 43 ഇനങ്ങളിലായി 2000ൽ അധികം മൃഗങ്ങളെ ഇവിടെ സംരക്ഷിക്കുന്നു.

NATIONAL



ഗുജറാത്തിൽ അനന്ത് അംബാനിയുടെ റിലയൻസ് ഫൗണ്ടേഷൻ്റെ വൻതാര മൃഗസംരക്ഷണ കേന്ദ്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനം നടത്തി.വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളെ ചികിത്സിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനുമുള്ള സൗകര്യങ്ങൾ മോദി വിലയിരുത്തി.

വന്യ ജീവി ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സന്ദർശനമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ അടക്കം വലിയ ചർച്ചയാകുന്നത്. ഗുജറാത്തിലെ ജാംനഗർ ജില്ലയിലാണ് റിലയൻസ് ഫൗണ്ടേഷന് കീഴിലുള്ള വൻതാര മൃഗസംരക്ഷണ കേന്ദ്രം.

ഏറെ കൗതുകത്തോടെ ജിറാഫിനെയും സിംഹക്കുട്ടിയെയും സീബ്രകളെയും പ്രധാനമന്ത്രി വീക്ഷിക്കുന്ന ദൃശ്യങ്ങളാണിത്. മൃഗങ്ങളോടൊപ്പം കളിക്കാനും ഭക്ഷണം നൽകാനും പ്രധാനമന്ത്രി സമയം കണ്ടെത്തി. ചിമ്പാൻസിയുമൊത്തുള്ള മോദിയുടെ നിമിഷങ്ങൾ കൗതുകമായി.


2024 ഫെബ്രുവരിയിലാണ് വന്യ ജീവികളുടെ ക്ഷേമത്തിനു വേണ്ടി 3000 ഏക്കർ സ്ഥലത്ത് റിലയൻസ് മൃഗസംരക്ഷണ കേന്ദ്രം ആരംഭിച്ചത്. 43 ഇനങ്ങളിലായി 2000ൽ അധികം മൃഗങ്ങളെ ഇവിടെ സംരക്ഷിക്കുന്നു. വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളെ ചികിത്സിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനുമുള്ള സൗകര്യങ്ങൾ മോദി വിലയിരുത്തി. കാര്യങ്ങൾ വിശദീകരിച്ച് അനന്ത് അംബാനിയും ഒപ്പമുണ്ടായിരുന്നു.

WORLD
സെര്‍ബിയന്‍ പാര്‍ലമെന്റില്‍ പുകബോംബിട്ട് പ്രതിപക്ഷം; മൂന്ന് എംപിമാര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
Also Read
user
Share This

Popular

WORLD
KERALA
WORLD
സെര്‍ബിയന്‍ പാര്‍ലമെന്റില്‍ പുകബോംബിട്ട് പ്രതിപക്ഷം; മൂന്ന് എംപിമാര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം