ഫെമ നിയമം ലംഘിച്ച് പിരിച്ചെടുത്തിരിക്കുന്ന 591.74 കോടി രൂപയുടെ കാര്യത്തിൽ വ്യക്തത വരുത്താനാണ് വീണ്ടും ചോദ്യം ചെയ്യുന്നത്.
നിർമാതാവ് ഗോകുലം ഗോപാലനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യാനാരംഭിച്ചു. ഗോകുലം ഗോപാലൻ നൽകിയ ഉത്തരങ്ങളിൽ വ്യക്തതയില്ലാത്തതിനാലാണ് വീണ്ടും ചോദ്യം ചെയ്യുന്നതെന്ന് ഇഡി ഉദ്യോഗസ്ഥർ അറിയിച്ചു. ഫെമ നിയമം ലംഘിച്ച് പിരിച്ചെടുത്തിരിക്കുന്ന 591 കോടി 74 ലക്ഷം രൂപയുടെ കാര്യത്തിൽ വ്യക്തത വരുത്താനാണ് വീണ്ടും ചോദ്യം ചെയ്യുന്നതെന്നാണ് ഇഡി അറിയിച്ചത്.
കഴിഞ്ഞ ദിവസം ഗോകുലം ഗോപാലന്റെ ഓഫീസില്‍ നിന്ന് പണവും രേഖകളും പിടിച്ചെടുത്തതായി ഇഡി പറഞ്ഞിരുന്നു. ഗോകുലത്തിന്റെ വിവിധ ഓഫീസുകളിൽ നിന്നും മൂന്ന് കോടിയോളം രൂപയാണ് പിടിച്ചെടുത്തത്.
ഗോകുലം ഗോപാലനെ നേരത്തെയും ഇഡി ചോദ്യം ചെയ്തിരുന്നു. ഫെമ നിയമലംഘനത്തിന്റെ അടിസ്ഥാനത്തിലാണ് ഇഡി നടപടികൾ. ഗോകുലം കഴിഞ്ഞ ആറ് മാസമായി നിരീക്ഷണത്തിലായിരുന്നെന്ന് ഇഡി അറിയിച്ചു. കഴിഞ്ഞ ദിവസവും ഗോകുലം ഗോപാലനെ ഇഡി കോഴിക്കോട് നിന്ന് ചോദ്യം ചെയ്തിരുന്നു.