വിഷയത്തിൽ ആരോഗ്യ വകുപ്പ് മാത്രമല്ല എല്ലാവരെയും പങ്കെടുപ്പിച്ചുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുമെന്നും മന്ത്രി പറഞ്ഞു
മലപ്പുറത്ത് ഗർഭിണിയുടെ മരണം അതീവ ഉള്ള വിഷയം എന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ചിലകാര്യം ബോധപൂർവം മറച്ചുവെക്കുന്നു. സംഭവം മനഃപൂർവമായ നരഹത്യ തന്നെയാണ്. ഒരു ലക്ഷം പ്രസവം നടക്കുമ്പോൾ 19 അമ്മമ്മരാണ് കേരളത്തിൽ മരണപ്പെടുന്നത്. 19 ലേക്ക് എത്തിയത് വലിയ പ്രയത്നത്തിലൂടെയാണ്. വിഷയത്തിൽ ആരോഗ്യ വകുപ്പ് മാത്രമല്ല എല്ലാവരെയും പങ്കെടുപ്പിച്ചുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുമെന്നും മന്ത്രി പറഞ്ഞു.
മാതൃ ശിശു മരണങ്ങൾ കുറഞ്ഞ സംസ്ഥാനമായി കേരളത്തെ മാറ്റാൻ കഴിഞ്ഞു. തെറ്റായ ചില പ്രവണതകൾ ഉണ്ടാകുന്നു. അത് ഉണ്ടാകാൻ പാടില്ല. മലപ്പുറത്ത് മരിച്ച ഗർഭിണി പ്രസവം കഴിഞ്ഞ് മൂന്ന് മണിക്കൂർ നേരം വീട്ടിൽ ഉണ്ടായതായാണ് റിപ്പോർട്ടിൽ നിന്ന് അറിയാൻ കഴിഞ്ഞത്. പ്രസവവും പ്രസവവുമായി ബന്ധപ്പെട്ടുള്ള മരണവും ഗൗരവകതമായ കാര്യമാണ്. ഇതിനെതിരെ ഒറ്റക്കെട്ടായി പൊരുതണമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, അമിത രക്തസ്രാവമാണ് പെരുമ്പാവൂർ സ്വദേശിനിയുടെ മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. യുവതിയുടെ പോസ്റ്റ് മോർട്ടം പൂർത്തിയായി. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. പെരുമ്പാവൂർ അറയ്ക്കപ്പടി സ്വദേശിനി അസ്മ(35) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. ഭർത്താവ് സിറാജുദ്ദീനാണ് അസ്മയുടെ മൃതദേഹം വീട്ടിലെത്തിച്ചത്.
അങ്ങാടിപ്പുറത്ത് നിന്നും ആംബുലൻസിൽ മൃതദേഹം പെരുമ്പാവൂരിൽ എത്തിക്കുകയായിരുന്നു. എന്നാൽ അസ്മയുടെ മരണത്തിൽ വീട്ടുകാർക്ക് സംശയം തോന്നി. ഇതോടെ വീട്ടുകാർ പൊലീസിന്റെ സഹായത്തോടെ മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു. ഭർത്താവിനെതിരെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.