fbwpx
"കട്ടൻ ചായയും പരിപ്പുവടയും എന്ന് പേര് നൽകുമോ, നിയമനടപടി സ്വീകരിക്കും"; ആത്മകഥാ വിവാദത്തിൽ ഇ.പി. ജയരാജൻ
logo

ന്യൂസ് ഡെസ്ക്

Last Updated : 13 Nov, 2024 12:41 PM

ഡിസി ബുക്സിനെ പ്രസിദ്ധീകരണം ഏൽപ്പിച്ചിട്ടില്ല. പ്രസിദ്ധീകരണം ആവശ്യപ്പെട്ട് മാതൃഭൂമി സമീപിച്ചിട്ടുണ്ട്

KERALA


വിവിധ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന 'കട്ടൻ ചായയും പരിപ്പുവടയും' യഥാർത്ഥത്തിൽ തൻ്റെ ആത്മകഥയല്ലെന്ന് മുൻ എൽഡിഎഫ് കൺവീനറും മുതിർന്ന സിപിഎം നേതാവുമായ ഇ.പി. ജയരാജൻ. വയനാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ ഈ വാർത്ത പ്രചരിപ്പിക്കുന്നതിൽ ഗൂഢാലോചനയുണ്ടെന്നും ഇ.പി. ജയരാജൻ ന്യൂസ് മലയാളത്തോട് പറഞ്ഞു.

"എൻ്റെ ആത്മകഥ പൂർത്തിയായിട്ടില്ല. ഇപ്പോഴും എഴുതികൊണ്ടിരിക്കുകയാണ്. ഈ പുസ്തകത്തിൻ്റെ പ്രസിദ്ധീകരണ ചുമതല ഞാൻ ഡിസി ബുക്സിനെ ഏൽപ്പിച്ചിട്ടില്ല. പ്രസിദ്ധീകരണം ആവശ്യപ്പെട്ട് മാതൃഭൂമി സമീപിച്ചിട്ടുണ്ട്. എന്നാൽ നിലവിൽ ആർക്കും പ്രസിദ്ധീകരിക്കാനുള്ള അനുവാദം നൽകിയിട്ടില്ല. തെരഞ്ഞെടുപ്പ് ദിനം മുന്നിൽകണ്ടുള്ള ആസൂത്രിതമായ ഗൂഢാലോചന മാത്രമാണിത്. സരിന്റെ സ്ഥാനാർഥിത്വം സംബന്ധിച്ച കാര്യങ്ങളൊന്നും പുസ്തകത്തിലില്ല. ആത്മകഥയിൽ പറയുന്നത് പഴയ കാര്യങ്ങൾ മാത്രമാണ്. പിഡിഎഫ് ഫോർമാറ്റ് പുറത്തുവിട്ട ഡി.സി. ബുക്സിനെതിരെ നിയമനടപടി സ്വീകരിക്കും. 'കട്ടൻ ചായയും പരിപ്പുവടയും' എന്ന് ഞാൻ പുസ്തകത്തിന് പേര് നൽകുമോ," ഇ.പി. ജയരാജൻ ചോദിച്ചു.


ALSO READ: ജനവിധി തേടി വയനാടും ചേലക്കരയും ഇന്ന് പോളിങ് ബൂത്തിലേക്ക്; ആദ്യ മണിക്കൂറുകളിൽ മികച്ച പോളിങ്


എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നും മാറ്റിയതിൽ പ്രയാസമുണ്ടെന്നും പാർട്ടി എന്നെ മനസിലാക്കിയില്ലെന്നുമാണ് പ്രചരിപ്പിക്കുന്ന 'കട്ടൻ ചായയും പരിപ്പുവടയും' എന്ന ആത്മകഥയിലുള്ളത്. ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ കൂടിക്കാഴ്ച വിവാദമാക്കിയതിന് പിന്നിലും ഗൂഢാലോചനയുണ്ടെന്നും ആത്മകഥയിലുണ്ട്. കൂടിക്കാഴ്ചയിൽ എന്റെ നിലപാട് കേന്ദ്ര കമ്മിറ്റിയിൽ അറിയിച്ചിട്ടുണ്ട്. ഒന്നര വർഷത്തിന് ശേഷം അത് വിവാദമാക്കിയതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. കൂടിക്കാഴ്ച വ്യക്തിപരമായിരുന്നു. പൊതുസ്ഥലത്ത് നിന്നാണ് കണ്ടതെന്നും ഇ.പി. ജയരാജന്റേതെന്ന പേരിൽ പ്രചരിക്കുന്ന പുസ്തകത്തിൽ ഉള്ളത്.


സരിനെതിരായ വിമർശനം

പാലക്കാട്ടെ ഇടത് സ്ഥാനാർഥിയായ സരിനെതിരെയും പുസ്തകത്തിൽ കടുത്ത വിമർശനം ഉന്നയിക്കുന്നുണ്ട്. പി. സരിൻ അവസര വാദിയാണ്. സ്വതന്ത്രർ വയ്യാവേലി ആകുന്നത് ഓർക്കണം. പി.വി. അൻവറിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടിയാണ് പുസ്തകത്തിൽ വിമർശനം ഉന്നയിക്കുന്നത്. ഇ.എം.എസ്‌ തന്നെ ഇക്കാര്യം പറഞ്ഞിരുന്നുവെന്നും പുസ്തകത്തിൽ പറയുന്നു. എന്നാൽ താൻ മരിക്കും വരെ സിപിഎം ആയിരിക്കുമെന്നും പുസ്തകത്തിൽ പറയുന്നുണ്ട്. പാർട്ടി വിടുമെന്ന് സ്വപ്നം കണ്ടാൽ പോലും ഞാൻ മരിച്ചുവെന്നാണ് അർത്ഥമെന്നും പുസ്തകത്തിൽ പറയുന്നു. സമൂഹ മാധ്യമങ്ങളിലൂടെയാണ് പുസ്തകത്തിലെ പരാമർശങ്ങൾ പുറത്തായത്.


ഡിസി ബുക്സിന്റെ പ്രതികരണം

'കട്ടൻ ചായയും പരിപ്പുവടയും' എന്ന പുസ്തകത്തിന്റെ പ്രസാധനം നിർമ്മിതിയിലുള്ള സാങ്കേതിക പ്രശ്നം മൂലം കുറച്ചു ദിവസത്തേക്ക് നീട്ടി വച്ചിരിക്കുകയാണെന്നാണ് ഡിസി ബുക്സ് അറിയിച്ചത്. ഫേസ്ബുക്കിലൂടെയാണ് പുസ്തക പ്രകാശനം നീട്ടിവച്ച കാര്യം ഡിസി ബുക്സ് അറിയിച്ചത്. ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം 'കട്ടൻ ചായയും പരിപ്പുവടയും' എന്ന പുസ്തകത്തിന്റെ പ്രസാധനം നിർമ്മിതിയിലുള്ള സാങ്കേതിക പ്രശ്നം മൂലം കുറച്ച് ദിവസത്തേക്ക് നീട്ടിവെച്ചിരിക്കുന്നു. ഉള്ളടക്കത്തെ സംബന്ധിച്ച കാര്യങ്ങൾ പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോൾ വ്യക്തമാകുന്നതാണ്.



NATIONAL
സാമൂഹിക പുരോഗതിയുടെയും പരിഷ്കാരങ്ങളുടെയും യുഗം സമ്മാനിച്ച മൻമോഹൻ; അനുസ്മരിച്ച് നേതാക്കൾ
Also Read
user
Share This

Popular

NATIONAL
NATIONAL
ഡോ. മൻമോഹൻ സിങ്: പാണ്ഡിത്യവും പൊതുജനതാൽപ്പര്യവും സമന്വയിച്ച രാഷ്ട്രതന്ത്രജ്ഞന്‍