റാഗിങ്ങിനിരയായ തിരുവാലി ഹിക്മിയ ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളേജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥി ഷാനിദിന് ഗുരുതരമായ പരിക്കേറ്റു
ഇന്‍സ്റ്റഗ്രാം പോസ്റ്റിൻ്റെ പേരിൽ മലപ്പുറത്ത് ഡിഗ്രി വിദ്യാർഥിനിക്ക് ക്രൂര മർദനം. മലപ്പുറം തിരുവാലിയിലാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റിൻ്റെ പേരിൽ രണ്ടാം വർഷ വിദ്യാർഥിയെ മൂന്നാം വർഷ വിദ്യാർഥികൾ ക്രൂരമായി മർദിച്ചത്. റാഗിങ്ങിനിരയായ തിരുവാലി ഹിക്മിയ ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളേജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥി ഷാനിദിന് ഗുരുതരമായ പരിക്കേറ്റു.
സംഘം ചേര്‍ന്നുള്ള അക്രമണത്തില്‍ ഷാനിദിൻ്റെ മുഖത്താണ് പരിക്കേറ്റത്. മുന്‍വശത്തെ പല്ലുകൾ തകര്‍ന്നു. താക്കോലുകൊണ്ടുള്ള കുത്തേറ്റ് മുഖത്ത് മൂന്ന് തുന്നലിട്ടു. ഷാനിദ് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. സംഭവത്തെ തുടർന്ന് ഷാനിദിൻ്റെ രക്ഷിതാക്കൾ എടവണ്ണ പൊലീസിൽ പരാതി നൽകി.