ഊർജമന്ത്രാലയത്തിന് കീഴിലെ ഇന്ധനവില നിർണയ സമിതിയാണ് യുഎഇയിൽ ഓരോമാസവും ഇന്ധനവില നിശ്ചയിക്കുന്നത്
യുഎഇയിൽ ഇന്ന് മുതൽ ഇന്ധനവില കുറയും. പെട്രോൾ ലിറ്ററിന് 15 ഫിൽസും ഡീസൽ ലിറ്ററിന് 17 ഫിൽസുമാണ് കുറയുക. മാസങ്ങളുടെ ഇടവേളക്ക് ശേഷാണ് യുഎഇയിൽ ഇന്ധനവിലയിൽ കുറവ് വരുന്നത്. ഊർജമന്ത്രാലയത്തിന് കീഴിലെ ഇന്ധനവില നിർണയ സമിതിയാണ് യുഎഇയിൽ ഓരോ മാസവും ഇന്ധനവില നിശ്ചയിക്കുന്നത്.
ALSO READ: ആറ് മരണം, നൂറിലധികം പേർക്ക് പരുക്ക്, ജപ്പാനിൽ നാശം വിതച്ച് ഷാൻഷാൻ ചുഴലിക്കാറ്റ്
2015-ൽ യുഎഇ ഇന്ധന നിരക്കുകളുടെ നിയന്ത്രണം ആഗോള വിലയുമായി പൊരുത്തപ്പെടുന്നതിന് എല്ലാ മാസാവസാനവും പെട്രോൾ വില പരിഷ്കരിക്കുന്ന രീതിയുണ്ടായിരുന്നു. ഓഗസ്റ്റിലും യുഎഇയിലെ പ്രാദേശിക ഇന്ധന വിലയിൽ നേരിയ മാറ്റം വരുത്തിയിരുന്നു.
നിലവിൽ സൂപ്പർ, സ്‌പെഷ്യൽ, ഇ-പ്ലസ് എന്നിവയുടെ വില ലിറ്ററിന് യഥാക്രമം 3.05, 2.93, 2.86 ദിർഹം എന്നിങ്ങനെയാണ്. രാജ്യാന്തര വിലയിലുണ്ടാകുന്ന മാറ്റമാണ് യുഎഇയിൽ ഇന്ധന വില നിശ്ചയിക്കുന്നത്.