ഗോകുലം ഗോപാലൻ്റെ ശ്രമം എസ്എൻഡിപിയെ ഹൈജാക്ക് ചെയ്യാനാണെന്നും, ഗോപാലൻ്റെ പണി കള്ളപ്പണം വെളുപ്പിക്കലാണെന്നും വെള്ളാപ്പള്ളി ന്യൂസ് മലയാളത്തോട് പറഞ്ഞു.
ഗോകുലം ഗോപാലനെതിരെ അതിരൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ. ഗോകുലം ഗോപാലൻ്റെ ശ്രമം എസ്എൻഡിപിയെ ഹൈജാക്ക് ചെയ്യാനാണെന്നും, ഗോപാലൻ്റെ പണി കള്ളപ്പണം വെളുപ്പിക്കലാണെന്നും വെള്ളാപ്പള്ളി ന്യൂസ് മലയാളത്തോട് പറഞ്ഞു.
എമ്പുരാൻ വിവാദത്തിൽ സംഘപരിവാറിനെ പിന്തുണയ്ക്കാനും വെള്ളാപ്പള്ളി മറന്നില്ല. മറ്റുള്ളവരെ വേദനിപ്പിക്കാനുള്ളതല്ല ആവിഷ്കാര സ്വാതന്ത്ര്യമെന്നാണ് ഇക്കാര്യത്തിൽ വെള്ളാപ്പള്ളി നടേശൻ്റെ പ്രതികരണം.