ജനുവരി 6 നാണ് മേഖലയിലെ ഇസ്രയേലി കുടിയേറ്റക്കാർ സഞ്ചരിച്ചിരുന്ന ബസിനുനേർക്ക് അജ്ഞാതന്‍ വെടിയുതിർത്തത്
വെസ്റ്റ് ബാങ്കില്‍ മൂന്ന് ഇസ്രയേലി പൗരന്മാർ കൊല്ലപ്പെട്ട ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഹമാസ് സായുധവിഭാഗമായ അല്‍ ഖസ്സാം. ജനുവരി 6 നാണ് മേഖലയിലെ ഇസ്രയേലി കുടിയേറ്റക്കാർ സഞ്ചരിച്ചിരുന്ന ബസിനുനേർക്ക് അജ്ഞാതന്‍ വെടിയുതിർത്തത്.
പലസ്തീൻ ഇസ്ലാമിക് ജിഹാദിൻ്റെ അൽ-ഖുദ്‌സ് ബ്രിഗേഡുകളുടെയും അൽ-അഖ്‌സ രക്തസാക്ഷി ബ്രിഗേഡുകളുടെയും സംയുക്ത ഓപ്പറേഷനാണ് ആക്രമണമെന്ന് ഉത്തരവാദിത്തമേറ്റെടുത്ത ഹമാസ് സായുധവിഭാഗമായ അല്‍ ഖസ്സാം പറഞ്ഞു.
ഇസ്രയേൽ കുടിയേറ്റ കേന്ദ്രമായ കെദുമിമിന് സമീപമാണ് വെടിവെപ്പുണ്ടായത്. ആക്രമണത്തില്‍ രണ്ട് സ്ത്രീകളും ഒരു പൊലീസ് ഉദ്യോഗസ്ഥനുമടക്കം മൂന്നുപേർ കൊല്ലപ്പെട്ടിരുന്നു. 8 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ആക്രമണത്തിനുപിന്നാലെ അധിനിവേശ മേഖലയായ അല്‍-ഫന്‍ഡാക്കില്‍ സെെനികപ്രവർത്തനം ശക്തമാക്കിയ ഇസ്രയേല്‍ സെെന്യം മൂന്ന് പലസ്തീനിയന്‍ സായുധസംഘാംഗങ്ങളെ വധിച്ചിരുന്നു.