fbwpx
ഇസ്രയേൽ സൈനിക താവളത്തിൽ ഹിസ്ബുള്ള ഡ്രോൺ ആക്രമണം; നാല് സൈനികർ കൊല്ലപ്പെട്ടു
logo

ന്യൂസ് ഡെസ്ക്

Last Updated : 14 Oct, 2024 10:37 AM

ഇസ്രയേൽ-ഇറാൻ കരയുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും മാരകമായ ഹിസ്ബുള്ള ആക്രമണമാണിതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു

WORLD


ഇസ്രയേലിലെ സൈനിക താവളത്തിന് നേരെ ഹിസ്ബുള്ള ഡ്രോൺ ആക്രമണം. കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തിൽ നാല് സൈനികർ കൊല്ലപ്പെടുകയും ഏഴ് പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. ഇസ്രയേൽ-ഇറാൻ കരയുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും മാരകമായ ഹിസ്ബുള്ള ആക്രമണമാണിതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ബിന്യാമിന സിറ്റിക്ക് സമീപമാണ് ഞായറാഴ്ച രാത്രി ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ 61 പേർക്ക് പരുക്കേറ്റതായി ഇസ്രയേൽ ദേശീയ റെസ്‌ക്യൂ സർവീസ് അറിയിച്ചു. ഇസ്രയേലിന് അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങളുള്ളതിനാൽ, ഡ്രോണുകളോ മിസൈലുകളോ മൂലം ഇത്രയധികം ആളുകൾക്ക് പരിക്കേൽക്കുന്നത് അപൂർവമാണ്. ബെയ്‌റൂട്ടിലെ ജനവാസ മേഖലയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിനുള്ള പ്രതികാരമായാണ് ഹിസ്ബുള്ളയുടെ പ്രത്യാക്രമണം. വ്യാഴാഴ്ച നടന്ന ഇസ്രയേൽ ആക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടിരുന്നു.

ALSO READ: സെൻട്രൽ ബെയ്റൂട്ടിലെ ജനവാസ മേഖലയിൽ ഇസ്രയേൽ ആക്രമണം; 22 പേർ കൊല്ലപ്പെട്ടു

ഇസ്രയേൽ-ഇറാൻ സംഘർഷത്തിൽ ഇസ്രയേലിന് അമേരിക്ക പിന്തുണ പ്രഖ്യാപിച്ചിരുന്നു. അമേരിക്കയുടെ സഹായം രാജ്യത്തെത്തുന്നതിന് മുന്നോടിയായാണ് ഈ ആക്രമണം. നൂറോളം അമേരിക്കൻ സൈനികർക്കൊപ്പം, ടെർമിനൽ ഹൈ ആൾട്ടിറ്റ്യൂഡ് ഏരിയ ഡിഫൻസ് (താഡ്) മിസൈൽ പ്രതിരോധ ബാറ്ററിയും, യുഎസ് ഇസ്രയേലിലേക്ക് അയക്കുമെന്നാണ് സൂചന. കഴിഞ്ഞ വർഷം ഒക്‌ടോബർ ഏഴിന് ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തിന് തൊട്ടുപിന്നാലെയാണ് അമേരിക്ക മിഡിൽ ഈസ്റ്റിലേക്ക് അവസാനമായി ഇത്തരമൊരു മിസൈൽ സംവിധാനം അയച്ചത്.

അതേസമയം, ഹിസ്ബുള്ള ആക്രമണത്തിന് പിന്നാലെ ഇസ്രയേലിലെ ചില പട്ടണങ്ങൾ പൂർണമായും അടച്ചിരിക്കുകയാണ്. ഹിസ്ബുള്ളയുമായുള്ള സംഘർഷം ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെ 23 ദക്ഷിണ ലബനന്‍ ഗ്രാമങ്ങളിലെ പ്രദേശവാസികൾക്ക് ഇസ്രയേൽ പലായന ഉത്തരവ് നല്‍കി. ദക്ഷിണ ലബനൻ, ബെക്കാ താഴ്‌വര, ബെയ്‌റൂട്ട് എന്നിവിടങ്ങളിൽ നിന്ന് സെപ്റ്റംബർ 23 മുതൽ ഏകദേശം 1.2 ദശലക്ഷം ആളുകൾ ഇസ്രയേൽ ആക്രമണത്തെ തുടർന്ന് ഇതിനോടകം പലായനം ചെയ്തിട്ടുണ്ട്.


KERALA
എരുമേലിയിൽ സംഘർഷമുണ്ടാക്കിയ പ്രതിയെ ക്രൂരമായി തല്ലിചതച്ച് പൊലീസ്; മർദന ദൃശ്യങ്ങൾ പുറത്ത്
Also Read
user
Share This

Popular

KERALA
KERALA
"റഷ്യൻ കൂലിപട്ടാളത്തിൽ കുടുങ്ങിക്കിടക്കുന്ന യുവാവിൻ്റെ മോചനം വേഗത്തിലാക്കണം"; വിദേശകാര്യ മന്ത്രിക്ക് കത്തയച്ച് കെ.സി. വേണുഗോപാൽ